|    Oct 17 Wed, 2018 6:00 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

പ്രവാസികള്‍ക്ക് വോട്ടവകാശം

Published : 9th August 2018 | Posted By: afsal ph

പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കുന്ന സുപ്രധാന ബില്ല് ലോക്‌സഭ പാസാക്കി. പ്രവാസികള്‍ക്ക് പകരക്കാരെ ഉപയോഗിച്ച് വോട്ട് ചെയ്യാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. കേരളം അടക്കം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബില്ലാണ് ഇന്ന് ലോക്‌സഭ പാസാക്കിയത്. ഒരു വര്‍ഷം മുന്‍പ് ബില്ല് നിയമസഭയുടെ പരിഗണനക്ക് വന്നിരുന്നു. പ്രവാസികള്‍ക്ക് വോട്ടര്‍പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അവകാശമാണ് ഇതുവരെ ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് സ്വന്തം ബൂത്തുകളിലെത്തി വോട്ട് ചെയ്യാം. എന്നാല്‍ ലോക് സഭ ഇന്ന് പാസാക്കി നിര്‍ണായക ബില്ലിലൂടെ പകരക്കാരെ നിശ്ചയിച്ച് വോട്ട് ചെയ്യാനുള്ള അവകാശം പ്രവാസികള്‍ക്ക് ലഭിക്കും. പകരക്കാരനെ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം അടക്കമുള്ളവ പിന്നീട് തീരുമാനിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss