|    Sep 19 Wed, 2018 11:29 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രവാസികള്‍ക്ക് കൊച്ചി നാവികസേനാ വിമാനത്താവളം അനുഗ്രഹമായി

Published : 29th August 2018 | Posted By: kasim kzm

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് അടച്ച നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്ന പശ്ചാത്തലത്തില്‍ കൊച്ചി നാവികസേനാ വിമാനത്താവളത്തി ല്‍ നിന്നുള്ള സര്‍വീസുകള്‍ ഇന്ന് ഉച്ചയോടെ അവസാനിക്കും.
റണ്‍വേയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളം അടച്ചതോടെ കഴിഞ്ഞ 20 മുതലാണ് നാവികസേനയുടെ വിമാനത്താവളമായ ഐഎന്‍എസ് ഗരുഡ ആഭ്യന്തര സര്‍വീസുകള്‍ക്കായി തുറന്നത്. ഇന്നലെ അവസാനം ലഭിച്ച കണക്കുപ്രകാരം 8,523 പേര്‍ നാവികസേന വിമാനത്താവളത്തിന്റെ സേവനം പ്രയോജനപ്പെടുത്തി. ഇന്ന് ഉച്ചവരെ സര്‍വീസുകള്‍ നടക്കുമെന്നതിനാല്‍ 10,000ലധികം പേര്‍ വിമാനത്താവളത്തിലെത്തിയെന്നു കണക്കാക്കാം. എയര്‍ ഇന്ത്യയുടെ ഉപകമ്പനിയായ അലയന്‍സ് എയറിന്റെയും ഇന്‍ഡിഗോ എയര്‍ലൈ ന്‍സിന്റെയും 70 സീറ്റുള്ള വിമാനങ്ങളാണ് ഇവിടെ നിന്ന് സര്‍വീസ് നടത്തിയത്. അലയന്‍സ് എയര്‍ 20 മുതലും ഇന്‍ഡിഗോ 22 മുതലുമാണ് സര്‍വീസ് ആരംഭിച്ചത്.
ഇന്നലെ വരെയുള്ള കണക്കനുസരിച്ച് ആകെ 143 സര്‍വീസുകളാണ് ഇവിടെ നിന്നു നടത്തിയത്. ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും അവിടെ നിന്നു തിരിച്ച് കൊച്ചിയിലേക്കുമായിരുന്നു സര്‍വീസ്. നെടുമ്പാശ്ശേരിയില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചതോടെ ഗള്‍ഫില്‍ നിന്നു ബലിപെരുന്നാള്‍, ഓണം ആഘോഷങ്ങള്‍ക്കു നാട്ടിലെത്തുന്ന പ്രവാസി മലയാളികള്‍ക്ക് നാവികസേനയുടെ താല്‍ക്കാലിക സംവിധാനം ഏറെ അനുഗ്രഹമായി. പ്രവാസി മലയാളികളാണ് ഈ സേവനം ഏറെ പ്രയോജനപ്പെടുത്തിയത്. ദുബയ്, റിയാദ് തുടങ്ങിയ ഇടങ്ങളില്‍ നിന്നു നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിലേക്ക് ടിക്കറ്റ് നേരത്തേ ബുക്ക് ചെയ്തവര്‍ക്ക് ബംഗളൂരു തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് ടിക്കറ്റ് മാറ്റിവാങ്ങിയശേഷം അവിടെ നിന്ന് ആഭ്യന്തര സര്‍വീസിലൂടെ കൊച്ചിയിലെത്താന്‍ സാധിച്ചു. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, സിഐഎസ്എഫ്, എയര്‍ ഇന്ത്യ, ഇന്‍ഡിഗോ എന്നിവയുടെ നേതൃത്വത്തിലാണ് യാത്രാസംവിധാനങ്ങള്‍ ഏകോപിപ്പിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss