|    Mar 24 Fri, 2017 9:46 pm
FLASH NEWS

പ്രവാസികള്‍ക്ക് കേന്ദ്രസഹായത്തോടെ ക്ഷേമപദ്ധതികള്‍ നടപ്പാക്കും: മുഖ്യമന്ത്രി

Published : 29th August 2016 | Posted By: SMR

പാലക്കാട്: ഗള്‍ഫില്‍ നിന്നു മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി കേന്ദ്ര സഹായത്തോടെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളുടെ പുനരധിവാസത്തിന് കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷൊര്‍ണൂരില്‍ അബൂദബി ശക്തി അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഡല്‍ഹിയില്‍ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ഇക്കാര്യം പരാമര്‍ശിച്ചിരുന്നു. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ ഗള്‍ഫ് പണത്തെ ആശ്രയിച്ചാണ് പ്രധാനമായും നിലനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ തങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ മടങ്ങേണ്ടി വരുന്ന ഗള്‍ഫ് മലയാളികള്‍ക്ക് ഉപജീവനത്തിനുള്ള മാര്‍ഗം കാണിച്ചുകൊടുക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണ്. മുഖ്യമന്ത്രി പറഞ്ഞു.
സാംസ്‌കാരിക മേഖലയില്‍ സജീവ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്.
കേന്ദ്ര സര്‍വകലാശാലയിലെ പ്രധാന തസ്തികകളില്‍പോലും ആര്‍എസ്എസ് നേതാക്കളെ നേരിട്ടു നിയമിക്കുകയാണ്. സാംസ്‌കാരിക രംഗത്തെ ഫാഷിസ്റ്റ് പ്രവണത സമൂഹത്തിന് വിപത്താണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പി കരുണാകരന്‍ എംപി അധ്യക്ഷത വഹിച്ചു. എം ബി രാജേഷ് എംപി, സി കെ രാജേന്ദ്രന്‍, എം ചന്ദ്രന്‍, എന്‍ എന്‍ കൃഷ്ണദാസ്, എംഎല്‍എമാരായ പി ഉണ്ണി, പി കെ ശശി, എസ് കൃഷ്ണദാസ് സംസാരിച്ചു.

(Visited 13 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക