|    Dec 16 Sat, 2017 8:32 pm
FLASH NEWS
Home   >  National   >  

പ്രവാസികളെ വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ ഊര്‍ജിത നടപടി

Published : 4th November 2016 | Posted By: Navas Ali kn

election
ന്യൂഡല്‍ഹി: വിദേശ ഇന്ത്യക്കാരെ വോട്ടര്‍ പട്ടികയില്‍ ഉള്‍പെടുത്താനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നാസിം സെയ്ദി അറിയിച്ചു. 11.4 ദശലക്ഷം വിദേശ ഇന്ത്യക്കാരില്‍ 16000 പേര്‍ മാത്രമാണ് ഇതുവരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തത്. ബാക്കിയുള്ളവരെ കൂടി ഉള്‍പ്പെടുത്താനാണ് കമ്മീഷന്‍ ശ്രമം. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കേണ്ടതിന്റെ ആവശ്യകത പ്രവാസികളെ ബോധ്യപ്പെടുത്തന്നതിനും വോട്ടു ചെയ്യുന്നതിന് അവര്‍ക്കു സ്വീകാര്യമായ വഴികളെ കുറിച്ച് അഭിപ്രായം അറിയിക്കാനുമുള്ള ഓണ്‍ലൈന്‍ പദ്ധതിയാണ് കമ്മീഷന്‍ ആസൂത്രണം ചെയ്യുന്നത്. ഈ മാസവും അടുത്ത മാസവുമായാണ് കമ്മീഷന്‍ ഇക്കാര്യത്തില്‍ പ്രചരണം നടത്തുക. പൗരന്‍മാരെന്ന നിലയ്ക്കു പ്രവാസികള്‍ക്കു രാജ്യത്ത് ശബ്ദം ഉയര്‍ത്താനും രാഷ്ട്ര പുനര്‍നിര്‍മാണത്തില്‍ പങ്കാളിയാവാനും ഇപ്പോഴത്തെ നീക്കത്തിലൂടെ സാധിക്കുമെന്ന് നാസിം സെയ്ദി പറഞ്ഞു. ഇതിനായി ജനപ്രാതിനിധ്യ നിയമത്തില്‍ 2011ല്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. വോട്ടു ചെയ്യാനായി രാജ്യത്തേക്കു വരുന്നത് ബുദ്ധിമുട്ടായ പ്രവാസികള്‍ക്കു പുതിയ നീക്കം സഹായമാകുമെന്നാണു കരുതുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss