|    Mar 25 Sat, 2017 11:38 am
FLASH NEWS

പ്രവാസികളുടെ സഹകരണത്തോടെ കേരളത്തില്‍ കൂടുതല്‍ മിനി തിയേറ്ററുകള്‍ നിര്‍മ്മിക്കും

Published : 4th September 2016 | Posted By: mi.ptk

lenin

ദുബയ്:  പ്രവാസി മലയാളികളുടെ സഹായത്തോടെ കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലും മിനി തിയേറ്ററുകള്‍ നിര്‍മ്മിക്കുമെന്ന് കേരള സ്‌റ്റേറ്റ് ഫിലിം ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ പറഞ്ഞു. അതത് പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയായിരിക്കും 5 കോടി ചിലവ് വരുന്ന എ.സി. തിയേറ്ററുകള്‍ നിര്‍മ്മിക്കുകയെന്ന് അദ്ദേഹം ദുബയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മലയാള സിനിമ ഇപ്പോള്‍ ഏതാനും പേരുടെ നിയന്ത്രണത്തിലാണുള്ളതെന്നും അത് ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് 200 പേര്‍ക്ക് ഇരിക്കാവുന്ന ഇത്തരം ജനകീയ സിനിമാശാലകള്‍ പണിയുന്നതെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന മലയാള സിനിമയെ കേരളത്തിലേക്ക് കൊണ്ട് വരാന്‍ വേണ്ടിയാണ് ചലചിത്ര വികസന കോര്‍പ്പറേഷന്‍ രൂപികരിച്ചതെന്നും അദ്ദേഹം അറിയിച്ചു. ചിത്രഞ്ജലി സ്റ്റുഡിയോയുടെ നവീകരണത്തിനായി കേരള സാംസ്‌ക്കാരിക വകുപ്പ് 25 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്റെ 25 ഏക്കര്‍ ഭൂമിയില്‍ സിനിമാ ചിത്രികരണത്തിനും കുട്ടികളുടെ വിനോദ കേന്ദ്രത്തിനുമായി പ്രത്യേക പാര്‍ക്ക് സ്ഥാപിക്കും. അരുവികളും കാടുകളും പൂമ്പാറ്റകളുമുള്ള ഈ കേന്ദ്രത്തില്‍ ഹോളിവുഡ് വിദഗ്ദരുടെ സഹായത്തോടെ വന്യമൃഗങ്ങളേയും സൃഷ്ടിച്ച് കൊണ്ടുള്ള വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

(Visited 49 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക