|    Jan 18 Wed, 2017 9:36 pm
FLASH NEWS

സൗദിയില്‍ കുടങ്ങിയവരുടെ ശമ്പള കുടിശ്ശിക നാട്ടിലെത്തിക്കാന്‍ നടപടി

Published : 4th August 2016 | Posted By: mi.ptk

salman-king

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മാസങ്ങളായി ശമ്പളമില്ലാതെ സൗദിയിലെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ കഴിഞ്ഞുവരുന്ന ഇന്ത്യക്കാരായ പ്രവാസികള്‍ക്ക് മുടങ്ങിക്കിടക്കുന്ന ശമ്പള കുടിശ്ശിക തീര്‍ത്തുനല്‍കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സൗദി ഭരണകൂടം ഉറപ്പുനല്‍കിയതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് രാജ്യസഭയില്‍ അറിയിച്ചു. നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹമുള്ളവരെ സൗജന്യമായി നാട്ടിലെത്തിയ്ക്കാമെന്നും സൗദി ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് എത്രയും വേഗം രേഖകള്‍ തയ്യാറാക്കി എക്‌സിറ്റ് വിസ നല്‍കും.
അതേസമയം,തൊഴില്‍ നഷ്ടമായ തൊഴിലാളികള്‍ക്ക് സൗദിയില്‍ തുടരാന്‍ ആഗ്രഹമുണ്ടെങ്കില്‍ അവര്‍ക്ക് തൊഴില്‍ മന്ത്രാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാം.ഇങ്ങനെ പേരുകള്‍ നല്‍കിയവരുടെ പട്ടിക തൊഴില്‍വകുപ്പിന് കൈമാറിയിട്ടുണ്ട്. കൂടാതെ ജോലി മാറാന്‍ താല്‍പര്യമുള്ളവര്‍ക്ക് മറ്റൊരു സ്‌പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യാനുള്ള സാഹചര്യം പരിശോധിക്കുകയും മറ്റ് കമ്പനികളില്‍ ചേരുന്നതിനുള്ള നിയമതടസ്സം ഒഴിവാക്കുകയും ചെയ്യും.
ദുരിതത്തിലായ തൊഴിലാളികളും പ്രശ്‌നങ്ങള്‍ എത്രയും വേഗം തീര്‍ക്കണമെന്ന് സൗദി രാജാവ് തൊഴില്‍ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയതോടെയാണ് നടപടികള്‍ക്ക് വേഗത വന്നത്.
ഇന്ത്യന്‍ കോണ്‍സുലേറ്റാണ് ലേബര്‍ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഇതുവരെ ഭക്ഷണവും വെള്ളവും നല്‍കിയിരുന്നത്. തുടര്‍ന്നങ്ങോട്ട് സൗദി അധികൃതര്‍ തന്നെ തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തിക്കാമെന്നും അറിയിച്ചിട്ടുണ്ട്.
എന്നാല്‍, ഹജ്ജ് തീര്‍ത്ഥാടകരുമായി എത്തുന്ന വിമാനത്തില്‍ കുടുങ്ങികിടക്കുന്ന തൊഴിലാളികളെ തിരിച്ച് നാട്ടിലെത്തിക്കുന്ന കാര്യത്തില്‍ സൗദിയുമായി ധാരണയില്‍ എത്താന്‍ സാധിക്കാത്തതിനാല്‍ പ്രവാസികളുടെ മടക്കയാത്ര വൈകാനാണ് സാധ്യത. സൗദിയിലെ വ്യോമയാന ചട്ടമനുസരിച്ച് ഹജ്ജ് തീര്‍ത്ഥാടകരുമായി വരുന്ന വിമാനങ്ങളില്‍ മറ്റ് യാത്രക്കാരെ കൊണ്ടുപോകാന്‍ കഴിയില്ല. അതിനാല്‍ സൗദി വ്യോമയാന മന്ത്രാലയം ചട്ടങ്ങളില്‍ ഇളവ് നല്‍കിയാല്‍ മത്രമേ ഹജ്ജ് വിമാനങ്ങളില്‍ തൊഴിലാളികളെ തിരികെയെത്തിക്കാന്‍ സാധിക്കുകയുള്ളൂ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 295 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക