|    Dec 15 Sat, 2018 5:55 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

പ്രവാസികളുടെ യാത്ര തടയുന്നത് പൗരാവകാശ ലംഘനം. കെഎംസിസി

Published : 28th November 2018 | Posted By: ke

ദുബയ്: കേന്ദ്ര വിദേശമന്ത്രാലയം ആവശ്യപ്പെടുന്ന രേഖകള്‍ പൂരിപ്പിക്കാത്തവരുടെ വിദേശ യാത്ര തടയുന്നത് പൗരാവകാശ ലംഘനമാണന്ന് ദുബയ് കെഎംസിസി വ്യക്തമാക്കി. ഒരു രേഖ നല്‍കാത്തതിന്റെ പേരില്‍ പ്രവാസികളെ കുറ്റവാളികളെ പോലെ യാത്ര തടയുന്നത് അംഗീകരിക്കാന്‍ കഴിയില്ല. 47 മത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് നടക്കുന്ന ആഘോഷ പരിപാടിയുടെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇത്തരം ഫോറം പൂരിപ്പിക്കാന്‍ യാത്രക്കാര്‍ ടിക്കറ്റെടുക്കുമ്പോള്‍ തന്നെ ആവശ്യപ്പെടുകയോ അല്ലെങ്കില്‍ വിമാനത്താവളങ്ങളില്‍ ഈ സൗകര്യം ഏര്‍പ്പെടുത്തുകയോ ചെയ്യണമെന്നും ആവശ്യപ്പെട്ടു.

ശനിയാഴ്ച വൈകിട്ട് ഗര്‍ഹുദ് എന്‍ഐ മോഡല്‍ സ്‌ക്കൂളില്‍ വെച്ച് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ പിവി അബ്ദുല്‍ വഹാബ് എംപി, ജോസ് കെ മാണി എംപി, കെഎം ഷാജി തുടങ്ങിയവര്‍ സംബന്ധിക്കും. കേരളത്തിലെ പ്രളയ ദുരന്തത്തില്‍ ശരീരം ചവിട്ട് പടിയാക്കിയ ജൈസലിനെ ആദരിക്കും. ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പുരസ്‌ക്കാരം മലയാള മനോരമയും പ്രിന്‍സ് ബി നായര്‍, ചന്ദ്രികയുടെ നിസാം അഹമ്മദ്, എന്‍ടിവിയുടെ സുമത്, ഏഷ്യാനെറ്റ് റേഡിയോയിലെ ജസിത സന്‍ജിത്, ജെയ് ഹിന്ദ് ടിവിയിലെ ശ്രീജിത്ത് ലാല്‍ എന്നിവര്‍ക്ക് ചടങ്ങില്‍ നല്‍കി ആദരിക്കും. ദുബയ് ഔഖാഫില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ കായക്കൊടി ഇബ്രാഹിം മുസ്ലിയാരെ ചടങ്ങില്‍ ആദരിക്കും. ചടങ്ങില്‍ വിളയില്‍ ഫസീല അടക്കമുള്ളവരുടെ ഗാനമേളയും അരങ്ങേറും. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡന്റ് അന്‍വര്‍ നഹ, ജനറല്‍ സിക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി മറ്റു ഭാരവാഹികളായ അഡ്വ. സാജിദ് അബുബക്കര്‍, പുത്തൂര്‍ റഹ്്മാന്‍ ഒകെ ഇബ്രാഹിം, മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി, ആവയില്‍ ഉമ്മര്‍ ഹാജി, അശ്‌റഫ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss