|    Nov 17 Sat, 2018 3:36 am
FLASH NEWS
Home   >  Todays Paper  >  page 10  >  

പ്രവാസികളുടെ ആരോഗ്യ സുരക്ഷയ്ക്കായി പുതിയ പദ്ധതി

Published : 26th July 2018 | Posted By: kasim kzm

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്—സും ഐഎംഎയും കേരളത്തിലെ പ്രവാസികളുടെ ആരോഗ്യ സുരക്ഷയ്ക്കായി പുതിയ പദ്ധതി ആവിഷ്—കരിച്ചു. തുടക്കമെന്ന നിലയില്‍ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളും കേന്ദ്രീകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
കേരളത്തിന് പുറത്തുനിന്നു ഗുരുതര രോഗത്തിന് ചികില്‍സയ്ക്കായി വിമാനത്താവളത്തിലെത്തുന്ന പ്രവാസികള്‍ക്ക് ആംബുലന്‍സ് സൗകര്യം ലഭ്യമാക്കിക്കൊടുക്കുകയാണ് പ്രാരംഭമായി ചെയ്യുന്നത്. നോര്‍ക്കയുടെ കീഴിലുള്ള ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ (1800 425 3939, 0471 233 33 39) ബന്ധപ്പെട്ട് വിമാനത്തിന്റേയും ചികില്‍സിക്കുന്ന ആശുപത്രിയുടേയും വിവരങ്ങള്‍ നല്‍കേണ്ടതാണ്. അവരെത്തുന്ന സമയത്ത് വിമാനത്താവളത്തില്‍ എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയുള്ള ആംബുലന്‍സ്  തയ്യാറാക്കി നിര്‍ത്തും. വിമാനത്താവളത്തില്‍ നിന്ന് അവര്‍ ആവശ്യപ്പെടുന്ന ആശുപത്രിയിലേക്ക് രോഗിയെ എത്തിക്കുന്നതാണ്.
ഐഎംഎ തിരുവനന്തപുരത്തിന്റെ നേതൃത്വത്തിലാണ് ആംബുലന്‍സുകള്‍ സജ്ജമാക്കുന്നത്. അതിനുള്ള ചെലവ് നോര്‍ക്ക വഹിക്കുന്നതാണ്. കേരളത്തിന് പുറത്ത്് മരണമടയുന്നവരുടെ കുടുംബങ്ങള്‍ക്കും സഹായം നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഐഎംഎ തിരുവനന്തപുരം പ്രസിഡന്റ് ഡോ. ജോണ്‍ പണിക്കര്‍, നോര്‍ക്ക സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ ധാരണാപത്രം കൈമാറി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss