|    Dec 15 Fri, 2017 4:11 am
FLASH NEWS

പ്രവാചക പ്രകീര്‍ത്തനങ്ങളുമായി നബിദിനാഘോഷം

Published : 4th December 2017 | Posted By: kasim kzm

മാട്ടൂല്‍: മാട്ടൂല്‍ സൗത്ത് മുഹ്‌ളാര്‍ പള്ളി ദര്‍സ് കമ്മിറ്റി, രിഫാഇയ്യ മദ്‌റസ, എസ്‌കെഎസ്ബിവി, എസ്‌വൈഎസ്, എസ്‌കെഎസ്എസ്എഫ് സംയുക്ത ആഭിമുഖ്യത്തില്‍ നബിദിന ഘോഷയാത്ര നടത്തി. അബ്ദുര്‍റഷീദ് ഫൈസി, സി ഉസ്മാന്‍ ഹാജി, ടി യഹ്‌യ, ജംഷീര്‍ മൗലവി, ഫഖ്‌റുദ്ദീന്‍ മൗലവി, കെ വി മുസ്തഫ ഹാജി, യു കെ മുസ്തഫ, ഇ ഉമര്‍കുട്ടി, ഹാരിസ് മാട്ടൂല്‍, കെ കെ മഹ്മൂദ് ഹാജി, കെ കെ ഇര്‍ഫാന്‍ എന്നിവര്‍ നേതൃത്വം നല്‍കി
ഇരിക്കൂര്‍: പെരുവളത്തുപറമ്പ് റഹ്മാനിയ യതീംഖാന മദ്‌റസ പിടിഎ, എസ്‌കെഎസ്ബിവി സംയുക്താഭിമുഖ്യത്തില്‍ മീലാദ് റാലി നടത്തി. കെ അബ്ദുസ്സലാം ഹാജി പതാക ഉയര്‍ത്തി. പൊതുസമ്മേളനം കെ പി അബ്ദുല്‍ അസീസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഐആര്‍ഒ ശരീഅത്ത് കോളജ് പ്രിന്‍സിപ്പല്‍ സലീം ഫൈസി ഇര്‍ഫാനി മുഖ്യപ്രഭാഷണം നടത്തി. സര്‍ട്ടിഫിക്കറ്റ് വിതരണം കെ ടി സിയാദ് ഹാജിയും സമ്മാനവിതരണം കെ കെ റസാഖും നിര്‍വഹിച്ചു.
കെ കെ മേമിഹാജി, വി ശിഹാബുദ്ദീന്‍ ഹാജി, കെ എം ഹംസ, കെ ശൗക്കത്തലി, ജാബിര്‍, പി ടി അബ്ദുല്ല, അന്‍സാര്‍, ഉമര്‍ ബാഖവി സംസാരിച്ചു. ആയിപ്പുഴ ജുമുഅത്ത് പള്ളി മഹല്ല് കമ്മിറ്റി നബിദിനാഘോഷം സംഘടിപ്പിച്ചു. ടി സി അബൂബക്കര്‍ മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. സി  ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. സമ്മാനദാനം ടി ഉമര്‍ ഹാജിയും കാഷ് അവാര്‍ഡ് വിതരണം കെ പി അബൂട്ടി ഹാജിയും സര്‍ട്ടിഫിക്കറ്റ് വിതരണം കെ ടി മൂസാന്‍ ഹാജിയും നിര്‍വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക