|    Aug 21 Tue, 2018 9:23 am
FLASH NEWS
Home   >  News now   >  

പ്രവാചകനെ നിന്ദിച്ച് ഫെയ്‌സ്ബുക് പോസ്റ്റ്;ഇന്ത്യന്‍ യുവാവിന് ഒരു വര്‍ഷം തടവ്

Published : 1st June 2017 | Posted By: mi.ptk

ദുബൈ: പ്രവാചകനെ നിന്ദിച്ച് ഫെയ്‌സ്ബുക് പോസ്റ്റിട്ട ഇന്ത്യന്‍ യുവാവിന് ദുബൈയില്‍ തടവ് ശിക്ഷ. ഒരുവര്‍ഷം തടവും അഞ്ച് ലക്ഷം ദിര്‍ഹം പിഴയുമടക്കാന്‍ കോടതി ഉത്തരവായി. ദുബൈയില്‍  ഇലക്ട്രീഷനായി ജോലിചെയ്തുവരികയായിരുന്ന 31കാരനാണ് പ്രവാചകനെ നിന്ദിച്ച് ഫെയ്‌സ്ബുക് പോസ്റ്റിട്ടത്. പോസ്റ്റ് തൊട്ടടുത്ത ദിവസം തന്നെ നീക്കം ചെയ്തിരുന്നെങ്കിലും പരാതിയുമായി മറ്റൊരു ഇന്ത്യക്കാരന്‍ രംഗത്തുവരികയായിരുന്നു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പോസ്റ്റ് പരിശോധിക്കുയും പകര്‍പ്പ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.തുടര്‍ന്നാണ് കോടതി ഇയാളെ ശിക്ഷിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം ഇയാളെ നാടുകടത്തും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss