|    Oct 21 Sat, 2017 7:48 pm
FLASH NEWS
Home   >  Kerala   >  

പ്രവാചകനെ അധിക്ഷേപിച്ച് കുറിപ്പ്; പോപ്പുലര്‍ ഫ്രണ്ട് മാതൃഭൂമി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി

Published : 9th March 2016 | Posted By: swapna en

 

prophet22

കോഴിക്കോട്: മാതൃഭൂമി പത്രത്തില്‍ പ്രവാചകനെ നിന്ദിക്കുന്ന തരത്തില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ച്  പോപ്പുലര്‍ ഫ്രണ്ട്  ഓഫ് ഇന്ത്യ മാതൃഭൂമി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച്  നടത്തി. മാതൃഭൂമി പത്രത്തിന്റെ മുന്നില്‍ വച്ച് പ്രതിഷേധക്കാര്‍ പത്രത്തിന്റെ കോപ്പി അഗ്നിക്കിരയാക്കി പ്രതിഷേധിച്ചു.  സ്റ്റേഡിയം പരിസരത്ത് നിന്ന് വൈകിട്ട് നാലുമണിക്കാണ് മാര്‍ച്ച് ആരംഭിച്ചത്. 100 കണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.  പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ്  എ പി അബ്ദുല്‍ നാസര്‍, പോപ്പുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി നിസാര്‍ അഹമ്മദ്,  ജില്ലാ കമ്മിറ്റിയംഗങ്ങളായ കബീര്‍ കുന്ദമംഗലം, സജീര്‍ മാത്തോട്ടം,  ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സമിതിയംഗം അര്‍ഷിദ് മുഹമ്മദ് നദ്‌വി, ക്യാംപസ് ഫ്രണ്ട് ഓഫ് സംസ്ഥാന പ്രസിഡന്റ് ടി എ റൗഫ് എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി സംസാരിച്ചു.
അതിനിടെ, സോഷ്യല്‍ മീഡിയകളിലടക്കം ശക്തമായ പ്രതിഷേധമാണ് പത്രത്തനെതിരെ നടക്കുന്നത്. പത്രം ബഹിഷ്‌കരിക്കണമെന്ന് ആഹ്വാനം ചെയ്തുള്ള കാംപയിനുകളും സജീവമാണ്.

prophet-44

prophet-33

prophet-11

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക