|    Jun 21 Thu, 2018 7:56 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്രവാചകനെതിരേ മോശം പരാമര്‍ശം: യുവാവിനെതിരേ കേസെടുത്തു

Published : 20th May 2018 | Posted By: kasim kzm

മണ്ണഞ്ചേരി: പ്രവാചകനെ യും പരിശുദ്ധ റമദാന്‍ മാസത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെതിരേ മണ്ണഞ്ചേരി പോലിസ് കേസെടുത്തു. 153 (എ) വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എസ്ഡിപിഐ ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നേതാജി സ്വദേശിയും നിരീശ്വരവാദിയുമായ കെ ടി നിശാന്തിനെതിരേയാണ് പോലിസ് കേസെടുത്തത്. ഇയാള്‍ ഒളിവിലാണ്. നോമ്പ് തുടങ്ങുന്നതിന് തലേ ദിവസമാണ് ഇയാള്‍ ഫേസ്ബുക്കിലൂടെ കാര്‍ട്ടൂണിലെ ഡിങ്കന്‍ എന്ന കഥാപാത്രമായി വിശേഷിപ്പിച്ച് മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ പോസ്റ്റ് ഇട്ടത്. ഇതിന് മുമ്പും ഇയാള്‍ മുസ്‌ലിം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകീട്ട് പോപുലര്‍ ഫ്രണ്ട് മണ്ണഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.പുണ്യമാസമായ റമദാനെയും പ്രവാചകനെയും അവഹേളിച്ച ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ ജില്ലാ പ്രസിഡന്റ് എം എസ് നവാസ് നൈന, ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറി എ അസീബ്, ഏരിയാ പ്രസിഡന്റ് സക്കീര്‍ ഹുസയ്ന്‍, പി എസ് ഹാരിസ്, അഷ്‌ക്കര്‍, പി ബി നഹാസ് നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss