|    Jul 28 Fri, 2017 2:30 pm
FLASH NEWS
Home   >  National   >  

പ്രവാചകനെതിരായ പരാമര്‍ശം; കമലേഷ് തിവാരിക്കെതിരായ കേസ് റദ്ദാക്കി

Published : 30th September 2016 | Posted By: frfrlnz

kamlesh-tiwari-nsa_10_12_2015-400x300

അലഹബാദ്: പ്രവാചകനെതിരായ പരാമര്‍ശം നടത്തിയ ഹിന്ദു മഹാസഭാ നേതാവ് കമലേഷ് തിവാരിക്കെതിരായ കേസ് അലഹബാദ് ഹൈക്കോടതി റദ്ദാക്കി.  ദേശീയ സുരക്ഷാ നിയമപ്രകാരമാണ് തിവാരിക്കെതിരേ കേസ്സെടുത്തിരുന്നത്്. ഈ കേസ്സാണ് ഇന്ന് റദ്ദാക്കിയത്.

പ്രവാചകന്‍ സ്വവര്‍ഗ്ഗരതിക്കാരനായിരുന്നു എന്നാണ് കമലേഷ് തിവാരി പ്രസ്താവിച്ചത്. 2015  ഡിസംബറിലാണ് കേസ്സിനാസ്പദമായ പരാമര്‍ശം നടത്തിയത്. ആര്‍.എസ്.എസ്സുകാര്‍ വിവാഹം കഴിക്കാത്തതിനു കാരണം അവര്‍ സ്വവര്‍ഗ്ഗ രതിക്കാരാണെന്ന് സമാജ് വാദി പാര്‍ട്ടി എം പി അസം ഖാന്‍ നേരത്തെ പ്രസ്താവിച്ചിരുന്നു. ഇതിന് മറുപടിയായാണ് കമലേഷ് തിവാരി പ്രവാചകനെ മോശമാക്കി പരാമര്‍ശം നടത്തിയത്. നേരത്തെയും പ്രവാചകനെതിരായി നിരവധി മോശം പരാമര്‍ശങ്ങള്‍ ഇയാള്‍ നടത്തിയിരുന്നു. എന്നാല്‍ ഇയാള്‍ ഹിന്ദു മഹാസഭാ പ്രവര്‍ത്തകനല്ലെന്ന് സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. ഒരു മാസം മുമ്പാണ് കേസ്സില്‍ ഉടന്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്ന് സുപ്രിം കോടതി അലഹബാദ് ഹൈക്കോടതിയോടാവശ്യപ്പെട്ടത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക