|    Jan 22 Sun, 2017 3:04 am
FLASH NEWS

പ്രവാചകനിന്ദ: അന്വേഷണത്തിന് ഉത്തരവിട്ടു

Published : 11th March 2016 | Posted By: SMR

 

തിരുവനന്തപുരം: പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മാതൃഭൂമി പത്രത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് പ്രസിദ്ധീകരിച്ച സംഭവത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് ഉത്തരവിട്ടു. റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്റലിജന്‍സ് എഡിജിപി എ ഹേമചന്ദ്രനെ ചുമതലപ്പെടുത്തി. അതേസമയം, വിവാദ ഫീച്ചറുമായി ബന്ധപ്പെട്ട് മൂന്ന് ജീവനക്കാര്‍ക്കെതിരേ മാതൃഭൂമി നടപടി സ്വീകരിച്ചു. അന്വേഷണവിധേയമായി ഇവരെ സസ്‌പെന്‍ഡ് ചെയ്തതായി മാതൃഭൂമി അധികൃതര്‍ അറിയിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിയെയും ഭാര്യമാരെയും മോശമായി ചിത്രീകരിച്ചും ഇകഴ്ത്തിയുമുള്ള ഫേസ്ബുക്ക് പോസ്റ്റ് കഴിഞ്ഞ ദിവസമാണു പ്രസിദ്ധീകരിച്ചത്. ഇതിനെതിരേ വിവിധ മുസ്‌ലിം സംഘടനകള്‍ വ്യാപക പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 454 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക