|    Aug 14 Tue, 2018 1:51 pm
FLASH NEWS

പ്രവര്‍ത്തനം തടയാനുള്ള നീക്കത്തിനെതിരേ പോപുലര്‍ ഫ്രണ്ട് മഹാസമ്മേളനം ഒക്ടോബര്‍ 7ന്

Published : 24th September 2017 | Posted By: fsq

 

തൃശൂര്‍: ഹിന്ദുത്വഫാഷിഷത്തിനെതിരെ ഉയര്‍ന്നുവരുന്ന ജനാധിപത്യശബ്ദങ്ങളെ ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന പ്രമേയമുയര്‍ത്തി ഒക്ടോബര്‍ 7 ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ചിട്ടുള്ള മഹാസമ്മേളനം വിജയകരമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജ്ജിതമായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ നിന്ന് 5,000ത്തിലേറെ പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും.  ഇതിന്റെ ഭാഗമായി ജില്ലയില്‍ നാടകം ഉള്‍പ്പടെയുള്ള പരിപാടികളുമായി രണ്ട് മേഖലാ ജാഥകള്‍ നടത്തും. സപ്തംബര്‍ 25 ന് കൊടുങ്ങല്ലൂരില്‍ നിന്ന് ആരംഭിച്ച് ഒക്ടോബര്‍ മൂന്നിന് ചാവക്കാട് സമാപിക്കുന്ന വിധത്തിലാണ് ഒരു ജാഥ. സപ്തംബര്‍ 25 ന് കുന്നംകുളത്ത് നിന്ന് ആരംഭിച്ച് ഒക്ടോബര്‍ 4 ന് ചെറുതുരുത്തിയില്‍ സമാപിക്കുന്ന മറ്റൊരു ജാഥയും നടക്കും. ഇരുജാഥകള്‍ക്കും വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും. എന്‍ഐഐ സമര്‍പ്പിച്ചെന്ന് പറയുന്ന റിപ്പോര്‍ട്ടിന്റേയും യുഎപിഐ ചുമത്തപ്പെട്ട നാലുകേസുകളുടേയും ചുവടുപിടിച്ചാണ് പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ തടയുമെന്ന ഭീഷണി ഉയര്‍ത്തിയിട്ടുള്ളത്. ഹിന്ദുത്വ ഫാഷിഷത്തിനെതിരായി ഉയര്‍ന്നുവരുന്ന ജനാധിപത്യ ശബ്ദങ്ങളെ ഏകോപിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യത്ത് നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വി എസ് അബൂബക്കര്‍, സെക്രട്ടറി കെ പി മുഹമ്മദ് ഷഫീഖ്, തൃശൂര്‍ ഏരിയാ പ്രസിഡന്റ് വി എം ഷിഹാസ്, സെക്രട്ടറി പി എം നൗഷാദ് പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss