|    Oct 17 Wed, 2018 10:33 am
FLASH NEWS
Home   >  Kerala   >  

പ്രവര്‍ത്തനം തടയാനുള്ള നീക്കം ജനാധിപത്യവിരുദ്ധം: പോപുലര്‍ഫ്രണ്ട്

Published : 19th September 2017 | Posted By: shadina sdna


തിരുവനന്തപുരം: ജനാധിപത്യവിരുദ്ധമായ മാര്‍ഗങ്ങളിലൂടെ പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനം താടയാനുള്ള നീക്കത്തിനെതിരേ ദേശവ്യാപക പ്രക്ഷോഭത്തിന് തുടക്കം കുറിച്ചതായി സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന പ്രമേയത്തില്‍ ഒക്ടോബര്‍ ഏഴിന് തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനായില്‍ മഹാസമ്മേളനം നടക്കും. പോപുലര്‍ഫ്രണ്ട് ദേശീയ സംസ്ഥാന നേതാക്കള്‍ക്ക് പുറമേ രാഷ് ട്രീയ സാമൂഹിക പൗരാവകാശ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്ത് മുമ്പൊന്നുമില്ലാത്ത ഭീതികരമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഹിന്ദുത്വഫാഷിസം രാഷ്ട്രീയ അധികാരം നേടിയതോടെയാണ് ഈ സ്ഥിതിവിശേഷം ഉണ്ടായത്. ഭരണഘടനയെപോലും അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഹിന്ദുത്വസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഫാഷിസത്തിനെതിരേ എതിര്‍ശബ്ദം ഉയര്‍ത്തുന്ന സംഘങ്ങളെയും വ്യക്തികളെയും വേട്ടയാടുകയാണ്. ഗൗരി ലങ്കേഷ് അതിന്റെ ഒടുവിലത്തെ ഇരയാണ്. ഫാഷിസത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന പോപുലര്‍ഫ്രണ്ടിനെതിരായ നീക്കങ്ങള്‍ക്കുപിന്നിലെ കാരണവും ഇതാണ്. എന്നാല്‍ സംഘടനയ്‌ക്കെതിരായ നീക്കങ്ങളെ ജനാധിപത്യപരമായ മാര്‍ഗങ്ങളിലൂടെ ചെറുക്കും. ഏകപക്ഷീയവും നിക്ഷിപ്ത താല്‍പര്യങ്ങളോടെയുമുള്ള കുപ്രചരണങ്ങളാണ് പോപുലര്‍ഫ്രണ്ടിനെതിരേ ഒരുവിഭാഗം മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എന്‍ഐഎ പോപുലര്‍ഫ്രണ്ടിനെതിരേ സമര്‍പ്പിച്ചുവെന്ന് പറയുന്ന റിപോര്‍ട്ട് ഉദ്ധരിച്ച് ടൈംസ് ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിവച്ച ദുഷ്പ്രചാരണമാണ് മറ്റുമാധ്യമങ്ങളും ഏറ്റെടുത്തിരിക്കുന്നത്. പ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ ചുമത്തിയ നാലുകേസുകള്‍ ചൂണ്ടിക്കാട്ടിയാണ് വ്യാജവാര്‍ത്തകളും പ്രവര്‍ത്തനം തടയുമെന്നുള്ള ഭീഷണിയും ഉയര്‍ത്തുന്നത്. രാജ്യദ്രോഹവും മതസ്പര്‍ദ്ദയും ഉണ്ടാക്കുന്ന കുറ്റവും യുഎപിഎയും നിലനില്‍ക്കുന്നതല്ല എന്ന് ഹൈക്കോടതിയും സുപ്രീംകോടതിയും വിധിയെഴുതിയ നാറാത്ത് കേസാണ് അതിലൊന്ന്. മൂവാറ്റുപുഴയില്‍ പ്രവാചക നിന്ദ നടത്തിയ അധ്യാപകന്‍ ആക്രമിക്കപ്പെട്ട കേസും കര്‍ണാടകയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ രുദ്രേഷ് കൊല്ലപ്പെട്ടതുമാണ് മറ്റ് രണ്ട് കേസുകള്‍. മൂവാറ്റുപുഴ കേസില്‍ സംഘടനയുടെ നേതൃത്വത്തിന് പങ്കില്ലെന്ന് കോടതി തന്നെ വ്യക്തമാക്കിയതാണ്. പ്രാദേശികമായി ഉണ്ടായ രണ്ട് സംഭവങ്ങളിലും രാഷ്ട്രീയപ്രേരിതമായാണ് യുഎപിഎ ചുമത്തിയത്. ഐസിസുമായി ബന്ധപ്പെടുത്തിയും വാര്‍ത്തയില്‍ പറയുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണ്. വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്ന മാധ്യമങ്ങള്‍ക്കെതിരേ സംഘടന നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഹാദിയ കേസില്‍ പോപുലര്‍ഫ്രണ്ടിന്റെ നിലപാട് സുതാര്യമാണ്. ഹാദിയ നേരിട്ടുകൊണ്ടിരുന്ന കടുത്ത മനുഷ്യാവകാശ ലംഘടനങ്ങള്‍ക്കെതിരേ കേരളീയ പൊതുബോധം മൗനം അവലംബിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ജാതിനോക്കിയും മതംനോക്കിയും പൊതുബോധം ഇടപെടുന്ന സാഹചര്യം അപകടകരവും ഖേദകരവുമാണ്. ഇതൊരു സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സെക്രട്ടറി എ അബ്ദുല്‍സത്താര്‍, ജില്ലാ പ്രസിഡന്റ് എം എ സലിം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss