|    May 29 Mon, 2017 6:57 pm
FLASH NEWS

അപമര്യാദയായി പെരുമാറിയെന്ന് പ്രവര്‍ത്തകയുടെ പരാതി, മുംബൈ യുവമോര്‍ച്ച അധ്യക്ഷന്‍ രാജിവച്ചു

Published : 26th March 2016 | Posted By: G.A.G

BJYM

മുംബൈ:  നിര്‍വാഹകസമിതി യോഗത്തിനെത്തിയ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയെത്തുടര്‍ന്ന് ഭാരതീയ ജനതാ യുവമോര്‍ച്ച മുംബൈ ഘടകം അധ്യക്ഷന്‍ ഗണേഷ് പാണ്ഡെ രാജിവച്ചു. മഥുരയില്‍ നടന്ന മൂന്ന് ദിവസം നീണ്ട യുവമോര്‍ച്ച നിര്‍വാഹകസമിതി യോഗത്തിനെത്തിയപ്പോള്‍ തന്നെ പാണ്ഡെമുറിയിലേക്ക് വിളിച്ച് അശ്ലീലച്ചുവയുള്ള ചോദ്യങ്ങള്‍ ചോദിച്ചെന്നും മോശമായി സംസാരിച്ചുവെന്നും കൈയില്‍ കയറി പിടിച്ചുവെന്നും യുവതി ബിജെപി സിറ്റി ഘടകം അധ്യക്ഷന്‍ ആശിഷ് ഷെലാറിന് പരാതി നല്‍കുകയായിരുന്നു. ആരോപണം പാണ്ഡെ നിഷേധിച്ചുവെങ്കിലും ഇയാള്‍ക്കെതിരേ നടപടിയെടുത്തെന്നും അദ്ദേഹം സംഘടനയുടെ അധ്യക്ഷപദവി രാജിവച്ചെന്നും ആശിഷ് ഷെലാര്‍ പറഞ്ഞു.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day