|    Dec 12 Wed, 2018 7:29 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പ്രളയ രക്ഷാപ്രവര്‍ത്തനം; സംസ്ഥാന സര്‍ക്കാരിനോട് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് നാവികസേന

Published : 4th December 2018 | Posted By: kasim kzm

കൊച്ചി: പ്രളയ രക്ഷാപ്രവര്‍ത്തനം നടത്തിയതിനു സംസ്ഥാന സര്‍ക്കാരിനോട് പണം ആവശ്യപ്പെട്ടിട്ടില്ലെന്നും പണം ആവശ്യപ്പെട്ട് ബില്ല് സമര്‍പ്പിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ദക്ഷിണ നാവികസേനാ വൈസ് അഡ്മിറല്‍ അനില്‍ കുമാര്‍ ചൗള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനം തങ്ങളുടെ ഉത്തരവാദിത്തമാണ്. നാവികസേനാംഗങ്ങള്‍ക്ക് ലഭിച്ച പരിശീലനമായാണ് പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളെ കാണുന്നതെന്നും വൈസ് അഡ്മിറല്‍ വ്യക്തമാക്കി.
91 ടീമുകളെയാണ് രക്ഷാപ്രവര്‍ത്തനത്തിനായി ദക്ഷിണ നാവികസേന നിയോഗിച്ചത്. 17,000ലധികം പേരെയാണ് നാവികസേന രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കേരളത്തില്‍ മാത്രം 54ലേറെ രക്ഷാദൗത്യങ്ങളാണ് സേന നടത്തിയത്. ദക്ഷിണ നാവിക കമാന്‍ഡ് നാവികസേനയുടെ ഏറ്റവും മികച്ച പരിശീലന കേന്ദ്രങ്ങളില്‍ ഒന്നാണ്. 18 വിദേശ യുദ്ധക്കപ്പലുകള്‍ക്ക് ദക്ഷിണ നാവികസേന പരിശീലനം നല്‍കിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. മികച്ച പരിശീലനത്തിനുള്ള മേഖലാകേന്ദ്രമാക്കി കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്തെ മാറ്റുക എന്നതാണ് ലക്ഷ്യം. നാവികസേനയ്ക്കു വേണ്ടി കൊച്ചി കപ്പല്‍ നിര്‍മാണശാല നിര്‍മിക്കുന്ന ഐഎന്‍എസ് വിക്രാന്ത് രണ്ടു വര്‍ഷത്തിനകം നീറ്റിലിറക്കാന്‍ കഴിയുമെന്നും അനില്‍ കുമാര്‍ ചൗള പറഞ്ഞു. ഇന്ത്യന്‍ നാവികസേനാ ദിനാചരണ പരിപാടികള്‍ ഇന്നു നടക്കും. ഇതിന്റെ ഭാഗമായി കൊച്ചി നേവല്‍ ബേസില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ ഓര്‍മയ്ക്കായി റീത്ത് ലൈന്‍ സെറിമണിയും പരേഡും മാര്‍ച്ച്പാസ്റ്റും നടക്കും.
പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിനു വിമാനങ്ങള്‍ ഉപയോഗിച്ചതിന് വ്യോമസേനയ്ക്കു പണം നല്‍കണമെന്ന കാര്യം മുഖ്യമന്ത്രി നിയമസഭയിലാണ് അറിയിച്ചത്. 25 കോടി രൂപയുടെ ബില്ല് സേന സര്‍ക്കാരിന് കൈമാറിയിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിരീകരിച്ചിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss