|    Nov 19 Mon, 2018 12:54 pm
FLASH NEWS

പ്രളയ മുഖെത്ത രക്ഷാപ്രവര്‍ത്തകരെ എസ്ഡിപിഐ ആദരിച്ചു

Published : 22nd August 2018 | Posted By: kasim kzm

വടകര: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രളയബാധിത പ്രദേശമായ തൃശൂര്‍ ജില്ലയില്‍ ജീവന്‍ പണയപ്പെടുത്തി നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട അഴിത്തലയിലെ മത്സ്യതൊഴിലാളികളായ ഇസ്മായില്‍ ,റിയാസ്.പി.പി ,നസീര്‍ ,ജാഫര്‍ ,ഷംസു ,നൗഫല്‍ എന്നിവരെ എസ്ഡിപിഐ വടകര മുനിസിപ്പല്‍ കമ്മിറ്റി ആദരിച്ചു. പ്രളയബാധിത പ്രദേശങ്ങളിലെ വാര്‍ത്തകള്‍ കണ്ടപ്പോള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ നമ്മള്‍ക്ക് ചെയ്യാനുള്ള ഉത്തരവാദിത്വം തോന്നിയ ഇസ്മായില്‍ ഉദ്യോഗസ്ഥരെ നേരിട്ട് വിളിച്ച് സ്വന്തം തോണിയും എടുത്ത് സന്നദ്ധത അറിയിച്ചിട്ടായിരുന്നു രക്ഷാപ്രവര്‍ത്തനത്തിന് അവിടേക്ക് ബാക്കി അഞ്ച് പേരെയും കൂട്ടി പോയത്. ഇവരുടെ ഇടപെടലില്‍ അമ്പതോളം പേരുടെ ജീവന്‍ രക്ഷപ്പെടുത്തിന്‍ സാധിച്ചിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹത്തിലുപരി ജനങ്ങള്‍ മാതൃകയാക്കേണ്ടതാണെന്ന് ആദരിക്കല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്ത് കൊണ്ട് പോപുലര്‍ ഫ്രണ്ട് കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് സി.എ.ഹാരിസ് പറഞ്ഞു. ചടങ്ങില്‍ മുനിസിപ്പല്‍ പ്രസിഡണ്ട് ഹക്കീം .പി.എസ് അധ്യക്ഷത വഹിച്ചു. സവാദ് വടകര, റസാഖ് മാക്കൂല്‍, സിദ്ദീഖ് പുത്തൂര്‍, കെ പി ഷമീര്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss