|    Dec 15 Sat, 2018 5:02 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

പ്രളയ ഫണ്ടിലേക്ക് പണം സ്വരൂപിക്കാന്‍ എഎംഎംഎ പ്രവാസികളിലേക്ക്

Published : 20th November 2018 | Posted By: ke

അബുദബി: പ്രളയം ദുരന്തം വിതച്ച കേരളത്തിന് തുച്ചമായ വിഹിതം നല്‍കി വിവാദം സൃഷ്ടിച്ച മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എഎംഎംഎ പ്രവാസി മലയാളികളെ സമീപിക്കുന്നു. അന്യ സംസ്ഥാനങ്ങളിലുള്ള സിനിമാ താരങ്ങളും ലോകമെങ്ങുമുള്ള മലയാളികളും വന്‍ തുക സംഭാവന നല്‍കിയപ്പോള്‍ ഓരോ സിനിമക്കും കോടികള്‍ പ്രതിഫലം വാങ്ങുന്ന മലയാള സിനിമാ താരങ്ങള്‍ അവരുടെ സംഘടന ഏതാനും ലക്ഷം മാത്രമായിരുന്നു നല്‍കിയിരുന്നത്. ഈ താര സംഘടന നല്‍കിയ വളരെ കുറഞ്ഞ സംഭാവന അന്ന് തന്നെ വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കടക്കം വന്‍ തുക സംഭാവന ചെയ്ത പ്രവാസി മലയാളികളില്‍ നിന്നും വീണ്ടും തുക സംഭരിക്കാനാണ് ഈ സംഘടന കലാപരിപാടികളുമായി ഡിസംബര്‍ എഴിന് അബുദബിയിലെത്തുന്നത്. രണ്ടായിരം രൂപ മുതല്‍ ഒരു ലക്ഷം രൂപ വില വരുന്ന ടിക്കറ്റാണ് പ്രവേശന നിരക്ക്. ഇതുമായി ബന്ധപ്പെട്ട് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ദുബയില്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. മലയാള സിനിമയിലെ 60 തോളം കലാകാരന്‍മാര്‍ പങ്കെടുക്കുന്ന കലാപരിപാടിയില്‍ വിവാദ നായകന്‍ ദിലീപ് പങ്കെടുക്കില്ല. കേരളത്തില്‍ പണം മുടക്കി ഇത്തരം പരിപാടിയില്‍ ജനങ്ങള്‍ പങ്കെടുക്കാന്‍ സാധ്യത ഇല്ലാത്തതിനാലാണ് കേരളത്തിന് പുറത്ത് വെച്ച് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss