|    Nov 20 Tue, 2018 6:56 pm
FLASH NEWS

പ്രളയ ദുരന്തത്തില്‍പെട്ടവര്‍ക്ക് സഹായഹസ്തവുമായി കാസര്‍കോടന്‍ ജനത

Published : 20th August 2018 | Posted By: kasim kzm

കാസര്‍കോട്്: പ്രളയദുരിതത്തില്‍ സകലതും നഷ്ടപ്പെട്ട് ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് അത്താണിയുമായി ജില്ലയിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, മത സംഘടനകള്‍. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും മരുന്നുകളും പണവും ശേഖരിച്ച് ജില്ലാ കലക്്ടറെ ഏല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. ഓണം-ബക്രീദ് ആഘോഷങ്ങള്‍ മാറ്റിവച്ചാണ് പലരും കാരുണ്യത്തിന്റെ കൈതാങ്ങുമായി രംഗത്തുള്ളത്. വിവിധ സംഘടനകളുടേയും രാഷ്ട്രീയ പാര്‍ട്ടികളുടേയും നേതൃത്വത്തില്‍ പ്രളയബാധിതര്‍ക്കായി ധനസമാഹരണം നടത്തിവരികയാണ്. കാസര്‍കോട് ഗവ. കോളജ്, കാഞ്ഞങ്ങാട് പടന്നക്കാട് കാര്‍ഷിക കോളജ്, തൃക്കരിപ്പൂര്‍ ഗവ. പോളിടെക്‌നിക് കോളജ് എന്നിവിടങ്ങളില്‍ വിഭവസമാഹരണത്തിന് ജില്ലാ ഭരണകൂടം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നിരവധി സംഘടനകളാണ് ഇതിനകം വിഭവസമാഹരണവുമായി ക്യാംപുകളിലെത്തിയത്. ഹൊസ്ദുര്‍ഗ് സര്‍വീസ് സഹകരണ ബാങ്കിന്റെയും ഭരണസമിതിയുടെയും ജീവനക്കാരുടെയും വകയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാല് ലക്ഷം രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ്് എ മോഹനന്‍ നായര്‍ ഹൊസ്ദുര്‍ഗ് തഹസില്‍ദാര്‍ക്ക് കൈമാറി.
തൃക്കരിപ്പൂര്‍: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഭരണകൂടം ആരംഭിച്ച വിഭവ സംഭരണകേന്ദ്രമായ തൃക്കരിപ്പൂര്‍ ഗവ.പോളിടെക്‌നിക് കോളജ് ജില്ലാ കലക്ടര്‍ ഡോ.ഡി സജിത് ബാബു സന്ദര്‍ശിച്ചു. സന്ദര്‍ശനവേളയില്‍ സഹായം നല്‍കാനെത്തിയവരില്‍ നിന്ന് പണം, വസ്ത്രം, ഭക്ഷ്യസാധനങ്ങള്‍ എന്നിവ കലക്ടര്‍ നേരിട്ട് സ്വീകരിച്ചു. തൃക്കരിപ്പൂര്‍ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ 50,000 രൂപ, രാജന്‍ ഈയ്യക്കാട് 25,000 രൂപ, ഒളവറപ്രതീക്ഷ പുരുഷ സംഘം 5000 രൂപ തുടങ്ങി വിവിധ സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും സഹായമെത്തിച്ചു .
എഡിഎം എന്‍ ദേവിദാസ്, ആര്‍ഡിഒ സി ബിജു, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഇ വി വിനോദ്, വില്ലേജ് ഓഫിസര്‍ ബിജു സി അരുണ്‍, സി എന്‍ അഭിലാഷ്, ഗോവിന്ദന്‍, വിപിന്‍ സംബന്ധിച്ചു.
മേല്‍പറമ്പ്: ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് റസ്‌ക്യൂ ടീം ദുരിതഭൂമിയിലേക്ക് യാത്ര തിരിച്ചു. ഇന്നലെ പുലര്‍ച്ചെ സുബ്ഹി നിസ്‌കാരത്തിന് ശേഷം പുതിയ ബസ് സ്റ്റാന്റ്് പരിസരത്ത് നിന്ന് വാഹനം ഫഌഗ് ഓഫ് ചെയ്തു. വയനാട്, കോഴിക്കോട്, പെരിന്തല്‍മണ്ണ, ആലുവ തുടങ്ങിയ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് സഹായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. പത്ത് ലക്ഷം രൂപ വിലമതിക്കുന്ന പുത്തന്‍ വസ്ത്രങ്ങള്‍, പാത്രങ്ങള്‍, ഭക്ഷണ പദാര്‍ത്ഥങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍, പാദരക്ഷകള്‍, വീടുകളിലേക്ക് തിരിച്ചു പോകുമ്പോള്‍ ആവശ്യമുള്ള അത്യാവശ്യ സാധനങ്ങള്‍ എന്നിവയാണ് വിതരണം ചെയ്യുന്നത്.പ്രസിഡന്റ്് ജലീല്‍ മുഹമ്മദ് കക്കണ്ടം, സെക്രട്ടറി ഫാറൂഖ് കാസ്മി, ശരീഫ് കാപ്പില്‍, ഐ പി പി നസീര്‍ പട്ടുവത്തില്‍, സി എല്‍ റഷീദ് ഹാജി, ശാഫി എ നെല്ലിക്കുന്ന്, ഒ കെ മഹമൂദ്, ഷംസീര്‍ റസൂല്‍, ശിഹാബ് തോരവളപ്പില്‍, മുഹമ്മദലി ചൂരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
പ്രളയബാധികര്‍ക്കായി പെരുന്നാള്‍ ദിനത്തില്‍ മുസ്്‌ലിംലീഗ് പഞ്ചായത്ത്, വാര്‍ഡ്, മുനിസിപ്പല്‍ തലങ്ങളില്‍ ഫണ്ട് ശേഖരിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍, ജനറല്‍ സെക്രട്ടറി എ അബ്ദുര്‍റഹ്്മാന്‍ എന്നിവര്‍ അറിയിച്ചു.
തളങ്കര: ബാങ്കോട് ഗാര്‍ഡന്‍ ഫ്രണ്ട്‌സ്, ബാങ്കോട് ഗള്‍ഫ് ജമാഅത്ത്, ഡിഫന്‍സ് ബാങ്കോട് എന്നിവയുടെ നേതൃത്വത്തില്‍ ശേഖരിച്ച ഒരു ലോഡ് വിഭവങ്ങളുമായി പ്രവര്‍ത്തകര്‍ ദുരിതഭൂമിയിലേക്ക് യാത്ര പുറപ്പെട്ടു. മൂന്ന് ലക്ഷം രൂപയുടെ വിഭവങ്ങളാണ് ശേഖരിച്ചത്. ബാങ്കോട് ഗാര്‍ഡന്‍ നഗറില്‍ നടന്ന ചടങ്ങില്‍ കാസര്‍കോട് ഡിവൈഎസ്പി എം വി സുകുമാരന്‍ ഫഌഗ് ഓഫ് ചെയ്തു.
മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. കെ എ മുഹമ്മദ് ബഷീര്‍ വോളിബോള്‍ അധ്യക്ഷത വഹിച്ചു. എം ലുക്മാനുല്‍ ഹക്കീം, ടി എ ശാഫി, സമീര്‍ ചെങ്കളം, ഫര്‍സാന ശിഹാബുദ്ദീന്‍, ശിഹാബുദ്ദീന്‍ ബാങ്കോട്, അബ്ദുര്‍റഹ്്മാന്‍ ബാങ്കോട്, ബുര്‍ഹാന്‍ തളങ്കര, ഇക്ബാല്‍ കൊട്ടയാടി, പി എ അബ്ദുല്ല, ഷഫീഖ് അബൂബക്കര്‍, നിസാം, അച്ചു, ഹബീബ് ജുനു, ഇക്കു സോഡ, ഇക്കു കൊട്ട, കെ എസ് അബ്ദുല്ലക്കുഞ്ഞി, ബി എം അബൂബക്കര്‍, ശാഫി, എം കുഞ്ഞിമൊയ്തീന്‍ സംബന്ധിച്ചു.
നെല്ലിക്കുന്ന്: അന്‍വാറുല്‍ ഉലൂം എയുപി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഓണത്തിന് നല്‍കിയ അരി വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്ന് ദുരന്തഭൂമിയിലേക്ക് അയച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഫഌഗ് ഓഫ് ചെയ്തു. ഹെഡ്മാസ്റ്റര്‍ എ കെ മുഹമ്മദ് കുട്ടി് എന്‍ എം സുബൈര്‍, ഹനീഫ് നെല്ലിക്കുന്ന്, സി എം അഷ്‌റഫ്, ഖമറുദ്ദീന്‍ തായല്‍, ശാഫി തെരുവത്ത്, മാളിക ഹമീദ്, എന്‍ എ ബഷീര്‍, നൗഫല്‍ ഖത്തര്‍ നേതൃത്വം നല്‍കി.
മൊഗ്രാല്‍പുത്തൂര്‍: മൊഗ്രാല്‍ പുത്തൂരിലെയും ചൗക്കിയിലെയും വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത് വ്യാപാര വ്യവസായ സമിതിയുടെ നേതൃത്വത്തില്‍ പ്രളയ ബാധിതര്‍ക്ക് അവശ്യ വിഭവങ്ങള്‍ ശേഖരിക്കുകയും ഫണ്ട് സമാഹരണം നടത്തുകയും ചെയ്തു.
കെ എച്ച് മുഹമ്മദ്, ഹമീദ് പഞ്ചത്ത്, റിയാസ് ചൗക്കി, ഹക്കീം കമ്പാര്‍, സുരേഷ് ബേക്കറി, ഖലീല്‍, അബ്ദുര്‍റഹ്്മാന്‍ ആസാദ്, നസ്പര്‍ ചൗക്കി, ഇക്ബാല്‍ ബദര്‍ നഗര്‍ നേതൃത്വം നല്‍കി.
പെരിയ: പുല്ലൂര്‍-പെരിയ പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഭക്ഷണ സാധനങ്ങള്‍ നല്‍കി.
അരി, കടല, വന്‍പയര്‍, ചെറുപയര്‍, പഞ്ചസാര, ചായപ്പൊടി, റവ, പുട്ട്, മല്ലി, മുളക്, സാമ്പാര്‍പൊടി, നാപ്കിന്‍, പായ, റസ്‌ക്ക്, ബിസ്‌ക്കറ്റ്, സോപ്പ്, തോര, മുതിര എന്നിവയാണ് നല്‍കിയത്,
പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കൃഷ്ണന്‍ ഹരിദാസിന് സാധനങ്ങള്‍ കൈമാറി. വര്‍ഷ, ജിജി, ആരതി, ടി ബിന്ദു, എം ഇന്ദിര, ഉഷ, സന്തോഷ്, കൃഷ്ണകുമാര്‍, ബൈജു, കെ ശ്രീജ, വനജ,രാധ തുടങ്ങിയവര്‍ സംബന്ധിച്ചു.
നീലേശ്വരം: ചേടീറോഡ് പ്രദേശത്തെ നവഗേഹം കുടുംബ കൂട്ടായ്മ, ജവഹര്‍ മുരളി, എം വിജയന്‍, കെ സി ദാമോദരന്‍, ജോര്‍ജ് തോമസ്, എന്‍ ഭാസ്‌കരന്‍, യു വി നാരായണി, യു വി കുഞ്ഞിക്കണ്ണന്‍, യു വി രാജന്‍, വി സരോജിനി പെരൂര്‍ എന്നിവര്‍ ചേര്‍ന്ന് സ്വരൂപിച്ച ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി കാഞ്ഞങ്ങാട് ആര്‍ഡിഒ സി ബിജുവിന് കൈമാറി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss