|    Sep 26 Wed, 2018 7:52 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പ്രളയബാധിത മേഖലകള്‍ പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു

Published : 28th August 2018 | Posted By: kasim kzm

പത്തനംതിട്ട: ജില്ലയിലെ പ്രളയബാധിത മേഖലകള്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യാ നേതാക്കള്‍ സന്ദര്‍ശിച്ചു. ദുരന്തത്തില്‍ ഇരകളായ പ്രദേശവാസികളുമായി ആശയവിനിമയം നടത്തിയ സംഘം സ്ഥിതിഗതികള്‍ വിലയിരുത്തി. ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്ന, സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, സംസ്ഥാന സമിതിയംഗം എസ് നിസാര്‍, ജില്ലാ പ്രസിഡന്റ് ഷഫീഖ് ചുങ്കപ്പാറ, ജില്ലാ സെക്രട്ടറി ഷാനവാസ് മുട്ടാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.
പ്രളയം ഭീകരത സൃഷ്ടിച്ച പന്തളം, കടയ്ക്കാട്, ഉളമ, മുട്ടാര്‍, ചേരിക്കല്‍, തിരുവല്ല, നിരണം മേഖലയിലും റാന്നി, കോഴഞ്ചേരി താലൂക്കുകളിലും സംഘം സന്ദര്‍ശിച്ചു. പ്രളയബാധിത മേഖലയില്‍ ജില്ലാ-സംസ്ഥാന ഭരണകൂടങ്ങള്‍ കുറേക്കൂടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദലി ജിന്ന പറഞ്ഞു.
പോപുലര്‍ ഫ്രണ്ടിനു കഴിയാവുന്ന തരത്തിലുള്ള സഹായങ്ങള്‍ നല്‍കും. പ്രളയം താണ്ഡവമാടിയ മേഖലയില്‍ ജനങ്ങളില്‍ ഭീതിയും അരക്ഷിതാവസ്ഥയും ഇതുവരെ മാറിയിട്ടില്ലെന്നും എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss