|    Nov 14 Wed, 2018 1:17 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രളയബാധിതര്‍ക്ക് സൗജന്യ വൈദ്യസഹായം: ഐഎംഎ

Published : 25th August 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍പ്പെട്ട് ദുരിതം അനുഭവിക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ സൗജന്യ ചികില്‍സ ഉറപ്പാക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കേരള സംസ്ഥാന ഘടകം തീരുമാനിച്ചു. ഇതിനായി ഒരുമാസം നീളുന്ന സൗജന്യ മെഡിക്കല്‍ ക്യാംപ് തുടരും. ഇതു കൂടാതെ സര്‍ക്കാര്‍ സംവിധാനത്തില്‍ നടത്തുന്ന മെഡിക്കല്‍ ക്യാംപുകളില്‍ ഐഎംഎ കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കും. സൗജന്യമായി മരുന്നുകളും നല്‍കും. കൂടാതെ മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്കായി മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തോടുകൂടിയുള്ള ചികില്‍സയും ഐഎംഎ ഉറപ്പുവരുത്തും. ആശുപത്രികള്‍ പുനര്‍നിര്‍മിക്കാനുള്ള സന്നദ്ധതയും ഐഎംഎ അറിയിച്ചു. 5000ഓളം ഡോക്ടര്‍മാര്‍ ഇപ്പോള്‍ സേവനരംഗത്തുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss