|    Nov 20 Tue, 2018 7:07 pm
FLASH NEWS

പ്രളയബാധിതര്‍ക്ക് സാന്ത്വനവുമായി മിഷന്‍ കോഴിക്കോട്

Published : 22nd August 2018 | Posted By: kasim kzm

കോഴിക്കോട്: വെള്ളപൊക്ക ദുരിതത്തില്‍ നിന്ന് നഗരത്തിലെ കുടുംബങ്ങള്‍ക്ക് സാന്ത്വനവും തുടര്‍ സഹായങ്ങളും നല്‍കുന്നതിന് ഡോ. എം കെ മുനീര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ മിഷന്‍ കോഴിക്കോട് രംഗത്ത്. 750 എന്‍എസ്എസ് ഹയര്‍ സെക്കെന്റെറി വളണ്ടിയര്‍മാര്‍ സൗത്ത് നിയോജക മണ്ഡലത്തിലെ ദുരിതബാധിത പ്രദേശങ്ങളിലെ ഒരൊ വിടുകളും സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിച്ചു. നഗരത്തിലെ പ്രളയബാധിത പ്രദേശങ്ങളായ പയ്യാനക്കല്‍, കിണാശ്ശേരി, മാങ്കാവ്, കല്ലായി, തിരുവണ്ണൂര്‍, കോട്ടുമ്മല്‍, പറയഞ്ചേരി, കൊമ്മേരി, കൂളിതറ എന്നീ സ്ഥലങ്ങളിലെ അയിരത്തി ഒരു നൂറ് കുടുംബങ്ങള്‍ക്ക് ആവശ്യമായ വിഭവ വിവരശേഖരണത്തോടൊപ്പം വിടുംപരിസരവും ശുചികരണത്തിന് വേണ്ടി വിദ്യാര്‍ഥികളുടെ പ്രത്യേകസംഘവും രംഗത്തിറങ്ങിയിരുന്നു. ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പികയാണ് മിഷന്‍ കോഴിക്കോട് ലക്ഷ്യമിടുന്നത്. ദുരിതബാധിത പ്രദേശങ്ങളില്‍ മെഡിക്കല്‍ ക്യാംപുകളും സംഘടിപ്പിക്കും. പുസ്തകങ്ങള്‍ നഷ്ടപ്പെട്ട മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും നോട്ട് പുസ്തകവിതരണവും. വീടുകളിലെ ശൗചാലയങ്ങളുടെ അറ്റകുറ്റപണികളും മിഷന്‍ കോഴിക്കോട് ഏറ്റെടുത്ത്പൂര്‍ത്തികരിക്കും.രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ച വിവരശേഖരണം വൈകിട്ട് ഏഴ് മണി വരെ തുടര്‍ന്നു. 112 വീടുകള്‍ക്ക് സാരമായ കേട് പാടുകള്‍ സംഭവിച്ചിട്ടുണ്ട്. 223 വീടുകളുടെ ശൗചാലയങ്ങള്‍ ഉപയോഗയോഗ്യമല്ലാതായി. ആയിരത്തി ഒരു നൂറ്റി അമ്പത് വിദ്യാര്‍ഥികളുടെ പുസ്തകങ്ങള്‍ നഷ്ടമായി. വിട്ടു പകരണങ്ങള്‍ റേഷന്‍ കാര്‍ഡ് വിലപിടിപ്പുള്ള മറ്റു രേഖകള്‍ എന്നിവനഷ്ടപ്പെട്ടവരും ഏറെയാണ്. രാവിലെ കറ്റിച്ചിറ ഗവ. ഹെയര്‍സെക്കണ്ടറിറി സ്‌കുളില്‍ എന്‍എസ്എസ് ഹയര്‍ സെക്കന്ററി വളണ്ടിയര്‍മാര്‍ക്കുള്ള പരിശീലന സംഗമത്തില്‍ ഡോ. എം കെ മുനീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എന്‍ എസ്എസ് ജില്ലാ കോഡിനേറ്റര്‍ പി ശ്രീജിത്ത് ,കോഡിനേറ്റര്‍മാരായ റഫീക്ക് കെ എം ,ഫൈസല്‍ കെ ടി, പി മുഹമ്മദ് ബഷീര്‍, റിയാസ് എം എന്നിവര്‍ എന്‍എസ്എസിന്റെ വിവരശേഖരണ പ്രവര്‍വര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss