|    Nov 14 Wed, 2018 6:01 am
FLASH NEWS

പ്രളയബാധിതര്‍ക്ക് സഹായവുമായി എസ്ഡിപിഐ

Published : 11th August 2018 | Posted By: kasim kzm

തൃത്താല: പ്രളയക്കെടുതിയി ല്‍ ദുരിതമനുഭവിക്കുന്ന പാലക്കാട് നഗരസഭാ മേഖലയിലുള്ളവര്‍ക്ക് സഹായവുമായി എസ്ഡിപിഐ തൃത്താല മണ്ഡലം കമ്മിറ്റി വിഭവ സമാഹരണം നടത്തി.
മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ പ്രവര്‍ത്തകര്‍ വീടുകളില്‍ നിന്നും വ്യാപര സ്ഥാപനങ്ങളില്‍ നിന്നും സമാഹരിച്ച ഭക്ഷ്യവസ്തുകളും വസ്ത്രങ്ങളും ഒരുമിച്ച് പാലക്കാട്ടെ ദുരിതബാധിത പ്രദേശങ്ങളില്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇന്നലെ മണ്ഡലത്തില്‍ വിഭവ സമാഹരണത്തിനിറങ്ങിയപ്പോള്‍ മാതൃകാപരമായ സമീപനമാണ് ഉണ്ടായതെന്ന് മണ്ഡലം പ്രസിഡന്റ് എം എ ഉമര്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss