|    Nov 13 Tue, 2018 7:55 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പ്രളയബാധിതര്‍ക്ക് പുതുവെളിച്ചമേകാന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍

Published : 29th August 2018 | Posted By: kasim kzm

കൊല്ലം: പ്രളയബാധിത പ്രദേശങ്ങളായ കുട്ടനാട്, ചെങ്ങന്നൂര്‍, പത്തനംതിട്ട ഭാഗങ്ങളിലെ വീടുകളില്‍ വൈദ്യുതിബന്ധം പുനസ്ഥാപിക്കുന്നതിനു വേണ്ടി മിഷന്‍ റീ കണക്ട് എന്ന പദ്ധതിയുമായി കരിക്കോട് ടികെഎം എന്‍ജിനീയറിങ് കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം കെഎസ്ഇബിയുമായി ഒത്തുചേരുന്നു.
400ലധികം വീടുകളില്‍ വൈദ്യുതിബന്ധം പുനസ്ഥാപിക്കുന്നതിനു വേണ്ടി ഐസൊലേറ്റര്‍, ഇഎല്‍സിബി, ലാംപ് ഹോള്‍ഡര്‍, ത്രീ പിന്‍ സോക്കറ്റ് എന്നിവ ഉള്‍പ്പെടുന്ന പവര്‍ ബോര്‍ഡുകളാണ് കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം നിര്‍മിച്ചു നല്‍കുന്നത്. പ്രളയത്തില്‍ ഇലക്ട്രിക്കല്‍ സര്‍ക്യൂട്ടുകള്‍ തകരാറിലായ വീടുകളില്‍ നിലവിലുള്ള പവര്‍ ബോര്‍ഡുകള്‍ മാറ്റി വൈദ്യുതിബന്ധം പുനസ്ഥാപിക്കുന്നതിന് ഈ ബോര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയും. വിദഗ്ധരുടെ പിന്തുണയോടെ നടപ്പാക്കുന്ന പദ്ധതിയിലേക്കു പൂര്‍വവിദ്യാര്‍ഥികളും അഭ്യുദയകാംക്ഷികളും ആറു ലക്ഷത്തോളം രൂപ സംഭാവന നല്‍കിയിട്ടുണ്ട്. ഇലക്ട്രിക്കല്‍ വിഭാഗം മേധാവി ബിജുനാകുഞ്ഞിന്റെ നേതൃത്വത്തില്‍ നാലു ദിവസത്തിനകം 400 യൂനിറ്റുകള്‍ പൂര്‍ത്തിയാക്കും.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss