|    Nov 13 Tue, 2018 7:57 am
FLASH NEWS
Home   >  Pravasi  >  Gulf  >  

പ്രളയബാധിതര്‍ക്ക് പാലക്കാട് ഒഐസിസിയുടെ സഹായഹസ്തം

Published : 27th August 2018 | Posted By: AAK

ദമ്മാം: വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മൂലം ദുരിതത്തിലായവരെ സഹായിക്കുന്നതിന് പാലക്കാട് ജില്ല ഒഐസിസി സാധനസാമഗ്രികള്‍ സമാഹരിച്ച് നാട്ടിലയച്ചു. അട്ടപ്പാടി, മൈലമ്പാടം, നെല്ലിയാമ്പതി, നെന്മാറ, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, പട്ടാമ്പി മേഖലയിലുള്ളവര്‍ക്കാണ് പ്രധാനമായും വസ്ത്രങ്ങളടങ്ങിയ 900 കിലോഗ്രാം നല്‍കുന്നത്. അല്‍ ഈസാ കാര്‍ഗോ കമ്പനിയുടെ സഹകരണത്തോടെ വി ടി ബല്‍റാം എംഎല്‍എയുടെ പേരില്‍ നാട്ടിലയച്ച സാധനങ്ങള്‍ പാലക്കാട് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്റെ നേതൃത്വത്തില്‍ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടാതെ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട 250 വിദ്യാര്‍ഥികള്‍ക്ക് ബാഗും നോട്ടുപുസ്തകവും നല്‍കുന്നതാണ്. ഭരണകര്‍ത്താക്കളുടെ അപക്വമായ പ്രവര്‍ത്തനങ്ങള്‍ കേരളജനത സൃഷ്ടിച്ച പുത്തന്‍ അധ്യായത്തിന്റെ മുഴുവന്‍ ശോഭയും കെടുത്തുന്നതാണെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. യുഎഇ പ്രഖ്യാപിച്ച 700 കോടിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മലയാളികള്‍ നേടിയെടുത്ത ഊര്‍ജവും ആവേശവും കെടുത്തുന്നതാണ്. വിറങ്ങലിച്ചുനില്‍ക്കുന്ന ഒരു ജനതയ്ക്ക് കടലിനക്കരെനിന്നും ലഭിച്ച ആശ്വാസവാക്ക് മുഖ്യമന്ത്രി നിരുത്തരവാദപരമായി ഉപയോഗിച്ചതും കേന്ദ്രസര്‍ക്കാര്‍ അതിനോട് രാഷ്ട്രീയമായി പ്രതികരിച്ചതുമാണ് വിവാദങ്ങള്‍ക്ക് കാരണം. മറ്റു രാജ്യക്കാര്‍ കേരളത്തോട് കാണിക്കുന്ന സ്‌നേഹവും കരുതലും വര്‍ഷങ്ങളായി ഇവിടുങ്ങളില്‍ പണിയെടുക്കുന്ന മലയാളികള്‍ നേടിയെടുത്ത വിശ്വാസം കൊണ്ടാണെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. വിഭവ സമാഹരണത്തിന് ജില്ലാ പ്രസിഡന്റ് ശ്യാംപ്രകാശ്, ജനറല്‍ സെക്രട്ടറി ഫൈസല്‍ ഷെരീഫ്, ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ മമ്മുട്ടി പട്ടാമ്പി, അബ്ദുല്‍ ഗഫൂര്‍ വണ്ടൂര്‍, അബ്ദുല്‍ ഹകീം, സുമേഷ് കാട്ടില്‍, സക്കീര്‍ പറമ്പില്‍, ശശി ആലൂര്‍, പ്രോമോദ് പൂപ്പാല, ഷമീര്‍ പട്ടാമ്പി, ശിവദാസന്‍ മാസ്റ്റര്‍, നൗഫല്‍ ഷെരീഫ്, രാധിക ശ്യാംപ്രകാശ് ഡോ. ഫൗഷ ഫൈസല്‍ നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss