|    Sep 21 Fri, 2018 1:13 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രളയബാധിതര്‍ക്കായി ആലുവയിലും കോട്ടയത്തും പ്രത്യേക പാസ്‌പോര്‍ട്ട് ക്യാംപ്‌

Published : 31st August 2018 | Posted By: kasim kzm

കൊച്ചി: കേരളത്തിലെ പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്കും കേടുപാടുകള്‍ സംഭവിച്ചവര്‍ക്കുമായി ആലുവയിലെയും കോട്ടയത്തെയും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ പ്രത്യേക പാസ്‌പോര്‍ട്ട് ക്യാംപ് സംഘടിപ്പിക്കും.
സപ്തംബര്‍ ഒന്നിന് നടക്കുന്ന ക്യാംപില്‍ പങ്കെടുക്കുന്നതിനു ചുവടെ ചേര്‍ക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ക്യാംപില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനായി ംംം.ുമുൈീൃശേിറശമ. ഴീ്.ശി എന്ന വെബ്‌സൈറ്റിലോ എംപാസ്‌പോര്‍ട്ട് സേവാ ആപ്പിലോ പ്രവേശിച്ച ശേഷം ആര്‍പിഒ കൊച്ചിന്‍’പാസ്‌പോര്‍ട്ട് ഓഫിസായി തിരഞ്ഞെടുക്കുക. തുടര്‍ന്ന് റീ-ഇഷ്യൂ ചെയ്യാനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിച്ച് ആപ്ലിക്കേഷന്‍ റഫറന്‍സ് നമ്പര്‍ (എആര്‍എന്‍) കൈപ്പറ്റുക.
പാസ്‌പോര്‍ട്ട് ഫീസോ നഷ്ടപരിഹാര ഫീസോ ഓണ്‍ലൈനായി അടയ്‌ക്കേണ്ടതില്ല. കേടുപാട് സംഭവിച്ച പാസ്‌പോര്‍ട്ടും ആപ്ലിക്കേഷന്‍ റഫറന്‍സ് നമ്പറുമായി ആലുവയിലെയോ കോട്ടയത്തെയോ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ സപ്തംബര്‍ ഒന്നിന് എത്തിച്ചേരണം. മറ്റു രേഖകളൊന്നും ആവശ്യമില്ല.
പാസ്‌പോര്‍ട്ട് പ്രളയത്തില്‍ നഷ്ടമായെങ്കില്‍ ബന്ധപ്പെട്ട പോലിസ് സ്റ്റേഷനില്‍ നിന്ന് എഫ്‌ഐആറോ ലോസ് സര്‍ട്ടിഫിക്കറ്റോ ആവശ്യമാണ്. സംശയനിവാരണങ്ങള്‍ക്ക് 9447731152 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss