|    Nov 16 Fri, 2018 1:00 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്രളയദുരന്തം പ്രവാസിക്കേറ്റ കനത്ത പ്രഹരം

Published : 20th August 2018 | Posted By: kasim kzm

ദുബയ്: നാട്ടിലുണ്ടാവുന്ന വിവിധ ദുരന്തങ്ങള്‍ പ്രവാസികളെ നേരിട്ട് ബാധിക്കാറില്ലെങ്കിലും ഇത്തവണയുണ്ടായ പ്രളയവും പ്രകൃതിദുരന്തങ്ങളും നിരവധി പ്രവാസി കുടുംബങ്ങളെയാണ് ഇരയാക്കിയത്. ഗള്‍ഫിലെ മധ്യവേനലവധിയും പെരുന്നാളും ഓണവും ആഘോഷിക്കാനായി നിരവധി പേരാണ് നാട്ടിലെത്തിയത്.
വിദേശത്ത് ജോലിചെയ്യുന്ന നഴ്‌സുമാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരില്‍ കൂടുതലും പ്രളയദുരന്തം ബാധിച്ച പത്തനംതിട്ട, റാന്നി, കോഴഞ്ചേരി, ചെങ്ങന്നൂര്‍, ആലുവ, കാലടി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ്. ആരെയൊക്കെയാണ് കാണാതായത് തുടങ്ങിയ കൃത്യമായ വിവരങ്ങള്‍ കൂടെ ജോലിചെയ്യുന്ന ആള്‍ക്കുപോലും അറിയില്ല. നിരവധി പേര്‍ വിവിധ അഭയാര്‍ഥി ക്യാംപുകളിലാണ്. ഗള്‍ഫിലേക്കുതന്നെ തിരിച്ചുവരാന്‍ കഴിയാത്ത അവസ്ഥയാണിപ്പോഴുള്ളത് ഏറ്റവും കൂടുതല്‍ വിദേശത്തേക്ക് പോവാന്‍ തിരക്കുള്ള ആഗസ്ത് മാസത്തില്‍ തന്നെ കൊച്ചി വിമാനത്താവളം അടച്ചതും പ്രവാസികളെ ഏറെ വലയ്ക്കും. പലര്‍ക്കും പാസ്‌പോര്‍ട്ട് അടക്കമുള്ള വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ഗള്‍ഫിലെ പല രക്ഷിതാക്കളും തങ്ങള്‍ക്ക് അവധി കിട്ടാത്തതിനാല്‍ വിദ്യാര്‍ഥികളായ മക്കളെ തനിച്ചാണ് ബന്ധുക്കളുടെ അടുത്തേക്ക് അവധി ആഘോഷിക്കാന്‍ അയച്ചിരുന്നത്.
ഈ കുട്ടികള്‍ പലരും അഭയാര്‍ഥി ക്യാംപുകളിലാണുള്ളത്. ദുരന്തത്തില്‍ രക്ഷപ്പെട്ടവര്‍ തന്നെ സമയത്ത് ജോലിക്ക് തിരിച്ച് എത്താന്‍ കഴിയില്ല എന്ന സന്ദേശമാണ് സ്ഥാപനങ്ങളിലേക്ക് നല്‍കുന്നത്. സമയത്ത് ജീവനക്കാരെ കിട്ടാത്തതിനാല്‍ പല സ്ഥാപനങ്ങളും നിലവിലുള്ള ജോലിക്കാരെ വച്ച് ഓവര്‍ ടൈം ചെയ്യിക്കാനുള്ള തയ്യാറെടുപ്പിലാണ്. വൃദ്ധസദനങ്ങള്‍ ഏറെയുള്ള പമ്പ തീരപ്രദേശങ്ങളിലുള്ളവര്‍ നല്ലൊരു ശതമാനം അമേരിക്ക, യൂറോപ്പ് അടക്കമുള്ള രാജ്യങ്ങളില്‍ കഴിയുന്നവരാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss