|    Sep 20 Thu, 2018 10:49 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

പ്രളയദുരന്തം നേരിടുന്നതില്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം ശ്ലാഘനീയം: ടി എച്ച് മുസ്തഫ

Published : 31st August 2018 | Posted By: kasim kzm

കൊച്ചി: പ്രളയദുരന്തം നേരിടുന്നതില്‍ മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നു മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ടി എച്ച് മുസ്തഫ. ചികില്‍സയ്ക്കായിട്ടുള്ള അമേരിക്കന്‍ യാത്രപോലും മാറ്റിവച്ചിട്ടാണ് മുഖ്യമന്ത്രി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതെന്നു ടി എച്ച് മുസ്തഫ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പുത്തന്‍ കേരളത്തിനായി എല്ലാ മലയാളികളും കക്ഷി രാഷ്ട്രീയ ജാതിമത ഭേദമന്യേ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. അതേസമയം, ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ വീഴ്ചയാണ് സംസ്ഥാനത്തെ പ്രളയത്തിനു കാരണമെന്നും അദ്ദേഹം ആരോപിച്ചു. പെരുമഴയ്‌ക്കൊപ്പം ഡാമുകളെല്ലാം ഒറ്റയടിക്ക് തുറന്നതാണ് പ്രളയത്തിനു കാരണമായത്. മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപെട്ടു.
മുഖ്യമന്ത്രിയുടെ ദുരിരാശ്വാസ നിധിയിലേക്ക് റബര്‍മാര്‍ക്കിലെ ജീവനക്കാര്‍ രണ്ടു ദിവസത്തെ വേതനമായ 2,13,323 രൂപ നല്‍കുമെന്നും പ്രസിഡന്റ് കൂടിയായ ടി എച്ച് മുസ്തഫ വ്യക്തമാക്കി. റബര്‍മാര്‍ക്കിന്റെ സ്ഥാപന വിഹിതമായി മൂന്നുലക്ഷം രൂപയും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ഇതുകൂടാതെ, മുസ്തഫ ചെയര്‍മാനായ റൂബക്‌സ് ബലൂണിലെ ജീവനക്കാര്‍ 3,50,000 രൂപയും സമാഹരിച്ച് നല്‍കുന്നുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss