|    Nov 21 Wed, 2018 3:08 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്രളയദുരന്തം: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ഹസന്‍

Published : 24th August 2018 | Posted By: kasim kzm

കോട്ടയം: കേരളത്തിലുണ്ടായ പ്രളയദുരന്തം സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെപിസിസി അധ്യക്ഷന്‍ എം എം ഹസന്‍. പ്രളയദുരന്തത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കായി കോണ്‍ഗ്രസ് 1,000 വീടുകള്‍ നിര്‍മിച്ചുനല്‍കും. ഓരോ മണ്ഡലം കമ്മിറ്റിയും ഓരോ വീട് വീതം നിര്‍മിച്ചുനല്‍കും. മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന സ്വീകരിച്ച് ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ ഒറ്റെട്ടായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തത്തിന്റെ തീവ്രത കുറയ്ക്കാന്‍ വേണ്ടത്ര സുരക്ഷാസംവിധാനം സര്‍ക്കാര്‍ ഉറപ്പുവരുത്തിയിരുന്നില്ല. സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഏകോപനത്തില്‍ വീഴ്ചസംഭവിച്ചുവെന്നും ഹസന്‍ ആരോപിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss