|    Sep 19 Wed, 2018 8:29 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രളയത്തില്‍ 14000 കിലോമീറ്റര്‍ റോഡ് തകര്‍ന്നു: മന്ത്രി

Published : 28th August 2018 | Posted By: kasim kzm

ആലപ്പുഴ: പ്രളയത്തിനു ശേഷം സംസ്ഥാനത്ത് 14000 കിലോമീറ്റര്‍ റോഡ് തകര്‍ന്ന നിലയിലാണെന്ന് മന്ത്രി ജി സുധാകരന്‍. കുട്ടനാട്ടിലെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കലക്ടറേറ്റില്‍ എത്തിയതായിരുന്നു മന്ത്രി.
പ്രവര്‍ത്തനങ്ങളുടെ പുരോഗതി സംബന്ധിച്ച് ധനമന്ത്രി ടി എം തോമസ് ഐസക്കുമായി ചര്‍ച്ച നടത്തി. ആദ്യഘട്ടത്തില്‍ റോഡ് പഴയ രൂപത്തിലേക്കു മാറ്റാനാണു ശ്രദ്ധിക്കുക. തുടര്‍ന്ന് റോഡുകളും പാലങ്ങളും വൃത്തിയാക്കാന്‍ നടപടിയെടുക്കും. അറ്റകുറ്റപ്പണി ചെയ്താല്‍ ശരിയാവുന്ന റോഡുകള്‍ക്ക് അതു ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മിക്കുന്നതിന് 6,000 കോടി രൂപ ആവശ്യമായിവരുമെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ അറ്റകുറ്റപ്പണികള്‍ കെഎസ്ടിപി തന്നെ നടത്തും. കഴിഞ്ഞ ദിവസം ലോകബാങ്കുമായി കെഎസ്ടിപി അധികൃതര്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. കെഎസ്ടിപിയുടെ കൈവശമല്ലാത്ത ചില റോഡുകള്‍ കൂടി ലോകബാങ്ക് സഹായത്താല്‍ നന്നാക്കാമെന്ന് അറിയിച്ചതായി മന്ത്രി പറഞ്ഞു.
പ്രളയത്തിനു ശേഷമുള്ള അടിയന്തര സാഹചര്യത്തില്‍ റോഡുകളുടെ പുനര്‍നിര്‍മാണം വേഗത്തിലാക്കാന്‍ ചട്ടങ്ങള്‍ പരിഷ്‌കരിക്കുന്നത് ആലോചനയിലുണ്ടെന്നും ഇക്കാര്യം മുഖ്യമന്ത്രിയുമായും ധനമന്ത്രിയുമായും 29നു ചര്‍ച്ചചെയ്യുമെന്നും സുധാകരന്‍ അറിയിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss