|    Dec 16 Sun, 2018 12:35 am
FLASH NEWS

പ്രളയത്തില്‍ പാഠപുസ്തകം നഷ്ടപ്പെട്ടവര്‍ക്ക് പാല സ്‌കൂളിന്റെ അക്ഷരക്കൂട്ട്

Published : 31st August 2018 | Posted By: kasim kzm

ഇരിട്ടി: പ്രളയത്തില്‍ പഠനോപകരണങ്ങളും പാഠപുസ്തകങ്ങളും ഉള്‍പ്പെടെ സകലതും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സഹായമായി പാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്—കൂളില്‍ അക്ഷരക്കൂട്ട് പരിപാടി. പ്രളയത്തില്‍ പാഠപുസ്തകങ്ങളും എഴുതിയ നോട്ടുബുക്കും നഷ്ടമായ ആയിരക്കണക്കിന് കുട്ടികളുണ്ട്. അവര്‍ക്ക് വിവിധ വിഷയങ്ങളിലെ ഇതുവരെ പഠിച്ച പാഠഭാഗങ്ങള്‍ എഴുതിനല്‍കി പഠനത്തിന് വഴിയൊരുക്കുകയാണ് അക്ഷരക്കൂട്ടിലൂടെ ചെയ്യുന്നത്.
കണക്ക്, ഇംഗ്ലീഷ്, ഹിന്ദി, സാമൂഹിക ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെ ഓണപരീക്ഷയ്ക്കു വരെ വേണ്ടുന്ന നോട്ടുകളാണ് നൂറോളം കുട്ടികളും അധ്യാപകരും ചേര്‍ന്ന് തയ്യാറാക്കിയത്.
പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് ഇവ നേരിട്ടെത്തിക്കും. പ്രധാനാധ്യാപിക കെ ആര്‍ വിനോദിനി അക്ഷരക്കൂട്ട് ഉദ്ഘാടനം ചെയ്തു. എഴുതിയ നോട്ടുബുക്കുകള്‍ പിടിഎ പ്രസിഡന്റ് വി വി വിനോദ് ഏറ്റുവാങ്ങി. ജി അനില്‍കുമാര്‍, സി കെ ശശിധരന്‍, വി വി ഗിരീഷ്—കുമാര്‍, എം ആര്‍ മഞ്ജുഷ, എം എന്‍ സുനിത, സ്മിത തോമസ്, കെ പി ബിന്ദു, കൃഷ്—ണേന്ദു, നന്ദന നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss