|    Dec 18 Tue, 2018 12:28 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്രളയത്തില്‍ നശിച്ച അരിയും നെല്ലും സപ്ലൈകോയില്‍ നിന്ന് ലേലത്തില്‍ എടുക്കല്‍ ഭക്ഷ്യവസ്തുക്കളാക്കില്ലെന്ന് രേഖാമൂലം ഉറപ്പു നല്‍കണം

Published : 6th December 2018 | Posted By: kasim kzm

കൊച്ചി: പ്രളയം മൂലം വെള്ളം കയറി നശിച്ച അരിയും നെല്ലും സപ്ലൈകോയില്‍ നിന്ന് ലേലത്തില്‍ എടുക്കുന്ന കമ്പനികള്‍ ഇവ ഭക്ഷ്യവസ്തുക്കളാക്കില്ലെന്ന് രേഖാമൂലം ഉറപ്പു നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
പ്രളയത്തില്‍ നശിച്ച അരിയും നെല്ലും ലേലത്തില്‍ പിടിക്കുന്ന കമ്പനികള്‍ ഇവ ഭക്ഷ്യ ഉല്‍പന്നങ്ങളാക്കി വിപണിയിലെത്തിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ച് ആലപ്പുഴ സ്വദേശി കളര്‍കോട് വേണുഗോപാലന്‍ നായര്‍ ഉള്‍പ്പെടെ നല്‍കിയ പൊതുതാല്‍പര്യ ഹരജികളിലാണ് ഡിവിഷന്‍ ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്.
ലേലത്തില്‍ അരിയും നെല്ലും ഏറ്റെടുക്കുന്നവര്‍, തങ്ങള്‍ ഏതെങ്കിലും കരാര്‍ മില്ലുകാരോ ഇവരുടെ ഡയറക്ടര്‍മാരോ അല്ലെന്നും ഏറ്റെടുക്കുന്ന നെല്ലും അരിയും ഭക്ഷ്യോല്‍പന്നങ്ങളാക്കി മാറ്റില്ലെന്നുമാണ് ഉറപ്പു നല്‍കേണ്ടത്. കോടതിയില്‍ നല്‍കുന്ന രേഖാമൂലമുള്ള ഉറപ്പിനു സമാനമാണ് ഇതെന്നും ഇങ്ങനെ നല്‍കുന്ന ഉറപ്പ് പാലിക്കാന്‍ ലേലം പിടിക്കുന്നവര്‍ക്ക് ബാധ്യതയുണ്ടെന്നും ചീഫ്ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
വെള്ളം കയറി ഉപയോഗശൂന്യമായ നെല്ലും അരിയും വ്യാവസായിക ആവശ്യങ്ങള്‍ക്ക് വിട്ടുകൊടുക്കാനാണ് സപ്ലൈകോ ലേലത്തിനു തയ്യാറായത്. ഇതിനായി ടെന്‍ഡര്‍ നടപടികളും തുടങ്ങിയിരുന്നു. എന്നാല്‍, ഇതില്‍ ഇടപെട്ട ഹൈക്കോടതി, ലേലത്തില്‍ അരിയും നെല്ലും ഏറ്റെടുക്കുന്നവര്‍ നല്‍കേണ്ട രേഖാമൂലമുള്ള ഉറപ്പിന്റെ കരട് തയ്യാറാക്കി നല്‍കാന്‍ സപ്ലൈകോ എംഡിയോട് നിര്‍ദേശിച്ചു. ഇതനുസരിച്ചാണ് വിവിധ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി കരട് തയ്യാറാക്കിയത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss