|    Sep 21 Fri, 2018 7:35 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പോപുലര്‍ ഫ്രണ്ട് പുനര്‍നിര്‍മിക്കുന്നു

Published : 31st August 2018 | Posted By: kasim kzm

പൊന്നാനി: പ്രളയത്തില്‍ വന്‍ നാശം സംഭവിച്ച പൊന്നാനിയിലെ വീടുകള്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പൊന്നാനി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുനര്‍നിര്‍മിക്കുന്നു. നിര്‍മാണ പ്രവൃത്തികള്‍ക്ക് ഈശ്വരമംഗലത്തു തുടക്കമായി. ഈശ്വരമംഗലത്തു നിരവധി വീടുകളാണു പ്രളയത്തില്‍ വാസയോഗ്യമല്ലാതായതും തകര്‍ന്നതും. ഇവ പുനര്‍നിര്‍മിക്കാനാണ് പദ്ധതി. പട്ടയമില്ലാത്ത കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യതയില്ല. ഇതിനാലാണു പോപുലര്‍ ഫ്രണ്ട് ആ വീടുകള്‍ പെട്ടെന്നു പുനര്‍നിര്‍മിക്കാന്‍ തീരുമാനിച്ചത്.
നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി സാലിഹ് മാസ്റ്റര്‍ പൊന്നാനി, പൊന്നാനി ഡിവിഷന്‍ സെക്രട്ടറി കുഞ്ഞന്‍ ബാവ മാസ്റ്റര്‍, ഡിവിഷന്‍ പ്രസിഡന്റ് എന്‍ജിനീയര്‍ റസാഖ് സംബന്ധിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss