|    Dec 14 Fri, 2018 9:23 am
FLASH NEWS

പ്രളയത്തില്‍ തകര്‍ന്ന മുളപ്പാലങ്ങള്‍ പുനസ്ഥാപിച്ചു

Published : 20th August 2018 | Posted By: kasim kzm

ചെറുപുഴ: പ്രളയത്തില്‍ ഒറ്റപ്പെട്ട രാജഗിരി ഇടക്കോളനി, കാനംവയല്‍ പട്ടികവര്‍ഗ കോളനി എന്നിവിടങ്ങളിലേക്ക് കാര്യങ്കോട് പുഴക്ക് കുറുകെ ഉണ്ടായിരുന്ന മുളപ്പാലങ്ങള്‍ പുനര്‍നിര്‍മിച്ചു. കഴിഞ്ഞ ദിവസം കര്‍ണാടക വനത്തിലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ പുഴയിലെ രണ്ടു പാലങ്ങള്‍ തകര്‍ന്നിരുന്നു. കോളനിയില്‍ അകപ്പെട്ടവരെ ജനപ്രതിനിധികളുടെയും ഫയര്‍ സര്‍വീസിന്റെയും നേതൃത്വത്തില്‍ രക്ഷപ്പെടുത്തി രാജഗിരി പള്ളി വക കെട്ടിടത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
മഴ കുറഞ്ഞതിനാല്‍ ദുരിതാശ്വാസ ക്യാംപിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ച് കുടുംബങ്ങളെ കോളനിയിലേക്ക് തിരികെ എത്തിക്കുന്നതിനു മുന്നോടിയായാണ് മുളപ്പാലങ്ങള്‍ പുനസ്ഥാപിച്ചത്.
പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുറാണി ജോര്‍ജ്, സെക്രട്ടറി ലാലി മാണി, കെ കെ ജോയി, ലാലി തോമസ്, ബിനോയ് മുതുകാട്ടില്‍ എന്നിവരുടെ സാന്നിധ്യത്തില്‍ പ്രദേശവാസികള്‍ ചേര്‍ന്ന് ഇരുപാലങ്ങളും ബലപ്പെടുത്തി സഞ്ചാരയോഗ്യമാക്കി.
രാജഗിരി ഇടക്കോളനി പാലത്തിന്റെ പുനര്‍നിര്‍മാണത്തിന് തറയില്‍ തോമസ്, വിജേഷ് ജോര്‍ജ്, വര്‍ഗീസ് മുകളേല്‍, മുളപ്രക്കാരന്‍ കണ്ണന്‍, കവളക്കാട്ടില്‍ സന്തോഷ് എന്നിവരും കാനംവയല്‍ പട്ടികവര്‍ഗ കോളനിയിലേക്കുള്ള പാലം പുതുക്കിപ്പണിയുന്നതിന് ലയേഷ് ഇളയിടത്ത്, സുരേഷ് മുത്തേടത്ത്, ആല്‍ബി ആലക്കല്‍ എന്നിവരും നേതൃത്വം നല്‍കി. ഇന്ന് ദുരിതാശ്വാസ ക്യാംപിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss