|    Sep 21 Fri, 2018 2:41 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്രളയത്തിന്റെ പേരില്‍ വീടുകള്‍ കയറി യാചന

Published : 24th August 2018 | Posted By: kasim kzm

പൊന്നാനി: 382ഓളം പേരുടെ മരണത്തിനും ഇരുപതിനായിരം കോടി രൂപയുടെ നാശനഷ്ടത്തിനും ഇടയാക്കിയ വെള്ളപ്പൊക്കത്തില്‍ സര്‍വതും നഷ്ടപ്പെട്ട ചിലര്‍ വീടുകളില്‍ കയറി യാചന തുടങ്ങി. തമിഴ് കലര്‍ന്ന മലയാളം സംസാരിക്കുന്ന സ്ത്രീകളാണ് വീടുകളില്‍ കയറി ജീവിക്കാന്‍ വേണ്ടി യാചന നടത്തുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തകരും സര്‍ക്കാരും ഓരോ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടും ചില സ്ഥലങ്ങളില്‍ സഹായം ഇതുവരെയും എത്തിയിട്ടില്ലെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. എടപ്പാള്‍, പന്താവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്നലെ മാറാപ്പുകളുമായി സ്ത്രീകള്‍ യാചനയ്‌ക്കെത്തിയത്. പാലക്കാടിലെ അതിര്‍ത്തി ഗ്രാമത്തിലുള്ളവരാണിവര്‍. തങ്ങള്‍ക്ക് ശരിയായ രീതിയില്‍ ദുരിതാശ്വാസ സാധന സാമഗ്രികള്‍ ലഭിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു. അതേസമയം ഇവര്‍ തട്ടിപ്പിനിറങ്ങിയവരാണെന്ന് നാട്ടുകാരില്‍ ചിലര്‍ ആരോപിക്കുന്നു.പ്രളയക്കെടുതി: കെഡിസി ബാങ്ക് 2 കോടി കൈമാറികോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് പൊതു നന്‍മാ ഫണ്ടില്‍ നിന്ന് ആദ്യ ഗഡുവായി അനുവദിച്ച രണ്ടു കോടി രൂപ കൈമാറി. സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ്, സഹകരണ സെക്രട്ടറി മിനി ആന്റണി ഐഎഎസ്, സഹകരണസംഘം രജിസ്ട്രാര്‍ ഷാനവാസ് എസ്, സംസ്ഥാന സഹകരണ ബാങ്ക് മാനേജിങ് ഡയറക്ടര്‍ ഇ ദേവദാസന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സഹകരണസംഘം കോഴിക്കോട് ജില്ലാ ജോയിന്റ് രജിസ്ട്രാറും ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്ററുമായ കെ ഉദയഭാനുവും ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ സി അബ്ദുല്‍ മുജീബും ചേര്‍ന്ന് ചെക്ക് കൈമാറി. ചടങ്ങില്‍ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ പി അജയകുമാര്‍, സീനിയര്‍ മാനേജര്‍ സുനില്‍ കെ എ സംബന്ധിച്ചു. പുലിക്കളി വേണ്ടെന്നു വച്ചുതൃശൂര്‍: തൃശൂരിന്റെ തനതു കലാരൂപമായ പുലിക്കളി ഇത്തവണ ഉപേക്ഷിച്ചു. പ്രളയക്കെടുതികളെ തുടര്‍ന്നാണു പുലിക്കളി വേണ്ടെന്നുവച്ചത്. സര്‍ക്കാരിന്റെ ഔദ്യോഗികമായ ഓണാഘോഷ പരിപാടികളെല്ലാം നേരത്തെ റദ്ദാക്കിയിരുന്നു. പുലിക്കളിക്ക് ടൂറിസം വകുപ്പും തൃശൂര്‍ കോര്‍പറേഷനും നല്‍കാനുള്ള ധനസഹായം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാനാണു തീരുമാനം. ഈ സാഹചര്യത്തില്‍ മിക്ക ടീമുകളും പുലിക്കളി ആഘോഷത്തില്‍ നിന്നു പിന്‍മാറുകയായിരുന്നു. പുലിക്കളി ഉപേക്ഷിച്ച് ഇതിനായി സ്വരൂപിച്ച തുക ദുരിതാശ്വാസ നടപടികള്‍ക്ക് കൈമാറാനാണു ധാരണ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss