|    Dec 13 Wed, 2017 8:36 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രളയത്തിനിടെ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു; 8 പേരെ കാണാതായി

Published : 25th August 2016 | Posted By: SMR

ഔറംഗബാദ്: ബിഹാറില്‍ പ്രളയക്കെടുതിക്കിരയായവരെ കൊണ്ടുപോവുകയായിരുന്ന നാടന്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. എട്ടുപേരെ കാണാതായി. ഔറംഗബാദ് ജില്ലയില്‍ പുന്‍പുന്‍ നദിയിലാണ് അപകടം. ഒരു മൃതദേഹം കിട്ടിയെന്നും ബാക്കിയുള്ളവരെ കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണെന്നും ഔറംഗബാദ് ജില്ലാ മജിസ്‌ട്രേറ്റ് കുന്‍വല്‍ തനൂജ് പറഞ്ഞു. മുങ്ങല്‍ വിദഗ്ധര്‍ തിരച്ചില്‍ നടത്തിയിട്ടും കാണാതായവരെ കണ്ടെത്താനായിട്ടില്ല. തിരച്ചിലിനു സംസ്ഥാന ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. പ്രളയക്കെടുതിക്കിരയായവരെ സുരക്ഷിത സ്ഥലത്തേക്കു മാറ്റുന്നതിനിടെയാണു നദിയിലെ ഒഴുക്കി—ല്‍പ്പെട്ട് ബോട്ട് മറിഞ്ഞത്. കനത്ത മഴയെത്തുടര്‍ന്ന് പുന്‍പുന്‍ നദി കരകവിഞ്ഞാണ് ഒഴുകുന്നത്. സ്വകാര്യ ബോട്ടുകളുടെ നദിയിലെ സഞ്ചാരം ജില്ലാ ഭരണകൂടം നിരോധിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക