|    Nov 21 Wed, 2018 1:03 am
FLASH NEWS

പ്രളയക്കെടുതി: 35000 കോടിയുടെ പ്രാഥമിക നഷ്ടം- മന്ത്രി സുനില്‍കുമാര്‍

Published : 28th August 2018 | Posted By: kasim kzm

തൃശൂര്‍: പ്രളയക്കെടുതിയില്‍ സംസ്ഥാനത്ത് 35,000 കോടി രൂപയുടെ നാശനഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയിട്ടുള്ളതെന്ന് കൃഷിമന്ത്രി അഡ്വ.വി എസ് സുനില്‍കുമാര്‍ പറഞ്ഞു.
വിയ്യൂര്‍ പ്രളയ ദുരിതാശ്വാസ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സമാപന യോഗവും വിവിധ ധനസഹായ വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയ കേരളം കെട്ടിപ്പടുക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍.
അര്‍ണബ് ഗോ സ്വാമി ആക്ഷേപിച്ചാലൊന്നും തളരുന്നതല്ല കേരളജനതയെന്നും കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടാണെന്നും സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. കമ്മിറ്റി ചെയര്‍മാന്‍ പി.കെ.മോഹനന്‍ അധ്യക്ഷനായിരുന്നു. ബറോഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനി സംഭാവന ചെയ്ത പന്ത്രണ്ടായിരം ലിറ്റര്‍ കപ്പാസിറ്റിയുള്ള ശുദ്ധജല വിതരണ ടാങ്കര്‍ലോറി തൃശൂര്‍ കോര്‍പ്പറേഷന് ചടങ്ങില്‍ കൈമാറി. വീട് പൂര്‍ണമായും ഭാഗികമായും നഷ്ടപ്പെട്ടവര്‍ക്കുള്ള ധനസഹായ വിതരണം മുന്‍ സ്പീക്കര്‍ അഡ്വ.തേറമ്പില്‍ രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss