|    Sep 21 Fri, 2018 1:50 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രളയക്കെടുതി: 325 പുതിയ താല്‍ക്കാലിക ആശുപത്രികള്‍

Published : 29th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയക്കെടുതിമൂലമുള്ള രോഗങ്ങളെ പ്രതിരോധിക്കാനും ജനങ്ങള്‍ക്ക് എല്ലായിടത്തും ചികില്‍സാ സംവിധാനം ലഭ്യമാക്കാനുമായി 325 താല്‍ക്കാലിക ആശുപത്രികള്‍ സ്ഥാപിക്കാന്‍ തീരുമാനമായെന്ന് മന്ത്രി കെ കെ ശൈലജ. ഈ ആശുപത്രികള്‍ നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.
മഴക്കെടുതിമൂലം ദുരിതമനുഭവിക്കുന്ന പഞ്ചായത്തുകളില്‍ നിലവിലുള്ള ആരോഗ്യകേന്ദ്രങ്ങള്‍ക്ക് പുറമെയാണ് താല്‍ക്കാലികമായി 30 ദിവസത്തേക്ക് ഈ ആശുപത്രികള്‍ തുടങ്ങുന്നതെന്നു മന്ത്രി പറഞ്ഞു. ആലപ്പുഴ- 38, പത്തനംതിട്ട- 9, കോട്ടയം- 24, ഇടുക്കി- 23, എറണാകുളം- 50, തൃശൂര്‍- 43, പാലക്കാട്- 49, മലപ്പുറം- 47, കോഴിക്കോട്- 16, വയനാട്- 26 എന്ന കണക്കിനാണ് ആശുപത്രികള്‍ തുടങ്ങുന്നത്. പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ മാതൃകയിലാണ് ആശുപത്രികള്‍ പ്രവര്‍ത്തിക്കുക. ഒരു ഡോക്ടറും ഒരു നഴ്—സും ഉണ്ടാവും. രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെയാണ് പ്രവര്‍ത്തനസമയം.
മെഡിക്കല്‍ കോളജിലെ പിജി ഡോക്ടര്‍മാരും മറ്റു സന്നദ്ധ ഡോക്ടര്‍മാരുമായിരിക്കും ഈ കേന്ദ്രങ്ങളിലുണ്ടാവുക.
കെഎംഎസ്‌സിഎല്‍ വഴി മരുന്നുകള്‍ ലഭ്യമാവുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ പ്രളയദുരന്തത്തിന്റെ തീവ്രത കണക്കിലെടുത്ത് വാര്‍ഡ്തല ശുചീകരണ കമ്മിറ്റി—ക്കും പോഷകാഹാര കമ്മിറ്റി—ക്കുമായി അടിയന്തരമായി 18,71,20,000 രൂപയുടെ ഭരണാനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു. മഴക്കെടുതികളെ തുടര്‍ന്ന് ചില ജില്ലകളില്‍ വലിയതോതിലുള്ള നാശനഷ്ടം ഉണ്ടായതിനെ തുടര്‍ന്ന് ആ ജില്ലകളില്‍ കൂടുതല്‍ തുക അധികമായി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss