|    Dec 14 Fri, 2018 9:42 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രളയക്കെടുതി: സഹായപ്രവാഹം തുടരുന്നു

Published : 15th August 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കുള്ള സഹായപ്രവാഹം തുടരുന്നു. പ്രമുഖ വ്യവസായിയും ആര്‍പി ഗ്രൂപ്പ് ഉടമയുമായ രവി പിള്ള അഞ്ച് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. നഴ്‌സിങ് കൗണ്‍സില്‍ 5 കോടി രൂപ സംഭാവന നല്‍കി. മന്ത്രി കെ കെ ശൈലജയുടെ സാന്നിധ്യത്തില്‍ കൗണ്‍സില്‍ പ്രസിഡന്റ് എസ് ഉഷാദേവി, സീനിയര്‍ കൗണ്‍സില്‍ അംഗം പി കെ തമ്പി, എസ് സുശീല, രജിസ്ട്രാര്‍ പ്രഫ. വല്‍സ കെ പണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറി. പ്രളയദുരിതത്തില്‍ നഴ്‌സിങ് മേഖലയുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥര്‍ മൂന്നുദിവസത്തെ ശമ്പളം നല്‍കും. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ 25 ലക്ഷം രൂപ നല്‍കും. കാലവര്‍ഷക്കെടുതിയില്‍പ്പെട്ട് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സ്‌നേഹവര്‍ഷം 2018’എന്ന പേരില്‍ 10 ലക്ഷം രൂപയുടെ പദ്ധതിക്ക് ഐഎന്‍എല്‍ സംസ്ഥാന കമ്മിറ്റി രൂപംനല്‍കി. കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണസാധനങ്ങളും പുതിയ വസ്ത്രങ്ങളും എത്തിച്ചു കൊടുക്കുന്നുണ്ട്. ഗള്‍ഫിലെ പോഷകസംഘടനയായ ഐഎംസിസിയുമായി ചേര്‍ന്ന് ക്യാംപുകളില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കാന്‍ പരമാവധി സഹായം എത്തിക്കുമെന്ന് ഐഎന്‍എല്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ അറിയിച്ചു.
കേരളത്തില്‍ നാശംവിതച്ച പ്രളയ ദുരന്തക്കെടുതിയില്‍ അകപ്പെട്ട സഹജീവികളെ സഹായിക്കണമെന്ന കേരള മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ച് ഈ വര്‍ഷം എംഇഎസ് സ്ഥാ—പനങ്ങളില്‍ ബക്രീദ്-ഓണം ആഘോഷങ്ങള്‍ നിര്‍ത്തിവയ്ക്കാനും എംഇഎസ് അംഗങ്ങള്‍, ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവരുടെ സഹകരണത്തോടെ രണ്ടുകോടി രൂപ സമാഹരിച്ച് റിലീഫ് പ്രവര്‍ത്തനം നടത്തുവാനും തീരുമാനിച്ചു. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് വീട് നിര്‍മാണം, വീട് റി—പ്പയര്‍, പഠനോപകരണങ്ങള്‍, ആവശ്യമായ സാധനസാമഗ്രികള്‍ എന്നിവ വിതരണം ചെയ്യുമെന്നും എംഇഎസ് സ്ഥാപനങ്ങളില്‍ ബക്രീദ്-ഓണാഘോഷ പരിപാടികള്‍ക്ക് ഉപയോഗിക്കുന്ന ഫണ്ട് ദുരിതബാധിതര്‍ക്ക് സഹായമായി നല്‍കുമെന്നും ഡോ. പി എ ഫസല്‍ ഗഫൂര്‍ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss