|    Dec 12 Wed, 2018 8:39 am
FLASH NEWS
Home   >  Todays Paper  >  page 10  >  

പ്രളയക്കെടുതി: സഹായങ്ങള്‍ക്ക് കൂലി ചോദിക്കുന്നത് നാണക്കേട്-മന്ത്രി

Published : 2nd December 2018 | Posted By: kasim kzm

ചാലക്കുടി: പ്രകൃതിദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ചെയ്യുന്ന സഹായങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ കൂലി ആവശ്യപ്പെടുന്ന രീതി നാണക്കേടാണെന്നും അത് അവസാനിപ്പിക്കണമെന്നും കൃഷി മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍. ചാലക്കുടി െ്രെപവറ്റ് ബസ് സ്റ്റാന്റിന് സമീപം ആരംഭിച്ച കൃഷിവകുപ്പിന്റെ ശീതീകരിച്ച പച്ചക്കറി വില്‍പന സ്റ്റാള്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ഏത് പ്രതിസന്ധിയിലും ജനങ്ങളെ സഹായിക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രളയത്തിന്റെ പേരില്‍ ഒരു വികസന പ്രവര്‍ത്തനവും നിര്‍ത്തി വെയ്ക്കാന്‍ തയ്യാറാല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രം സഹായം എത്രയെന്നും നോക്കിയല്ല സംസ്ഥാന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നതെന്നും തികച്ചും സുതാര്യമായാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകുന്നതെന്നും മന്ത്രി പറഞ്ഞു. സൗജന്യമായി വിതരണം ചെയ്യേണ്ട അവസ്ഥയായാല്‍ പോലും കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ വാങ്ങുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കാന്‍ ഇടപെടുകയാണ് ഹോര്‍ട്ടികോര്‍പ്പിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
ഉല്‍പാദനവും വിപണനവും സമന്വയിപ്പിച്ച് കര്‍ഷകരെ രക്ഷിക്കുകയാണ് സര്‍ക്കാരിന്‍രെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss