|    Sep 26 Wed, 2018 2:02 pm
FLASH NEWS

പ്രളയക്കെടുതി: വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വീസ്

Published : 15th August 2018 | Posted By: kasim kzm

കല്‍പ്പറ്റ: പ്രളയക്കെടുതിയില്‍ കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ സൗജന്യമായി സര്‍വീസ് ചെയ്തുകൊടുക്കുമെന്ന് അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്‌സ് കേരള ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. നാളെ രാവിലെ ഒമ്പതുമുതല്‍ പനമരം ശിവ ഇലക്ട്രിക്കല്‍സിന് സമീപത്തും മാനന്തവാടി കണിയാരം പെട്രോള്‍ പമ്പിനടുത്തുമാണ് സര്‍വീസ് നടത്തുന്നത്.
ഓയില്‍, ഫില്‍ട്ടര്‍ മാറ്റല്‍, ജനറല്‍ ചെക്കപ്പ് തുടങ്ങിയവ സൗജന്യമായി ചെയ്തു നല്‍കും. സ്‌പെയറുകള്‍ ഉടമകള്‍ വാങ്ങിനല്‍കണം. കമ്മിറ്റി നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നു അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്‌സ് ജില്ലാ പ്രസിഡന്റ് കെ എന്‍ പ്രശാന്തന്‍, ജില്ലാ സെക്രട്ടറി വി എ ബിജോയ്, ഖജാഞ്ചി വി കെ ചന്ദ്രന്‍, വൈസ് പ്രസിഡന്റ് പി ഡി സുരേഷ്, ജോയിന്റ് സെക്രട്ടറി സി ബി സഞ്ജയ് അറിയിച്ചു. ഫോ ണ്‍: മാനന്തവാടി: 99471626 76, 9400046463.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss