|    Nov 25 Sat, 2017 1:23 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രളയക്കെടുതി : വടക്കുകിഴക്കന്‍ മേഖലയ്ക്ക് 2,350 കോടിയുടെ കേന്ദ്രസഹായം

Published : 2nd August 2017 | Posted By: fsq

 

ഗുവാഹത്തി: പ്രളയക്കെടുതി നേരിടുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു പ്രധാനമന്ത്രി നരേന്ദ്രമോദി 2,350 കോടിയുടെ ധനസഹായം പ്രഖ്യാപിച്ചു. അസം ധനകാര്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അറിയിച്ചതാണ് ഇക്കാര്യം.പ്രളയക്കെടുതി മനസ്സിലാക്കാന്‍ പ്രധാനമന്ത്രി ഗുവാഹത്തിയിലെത്തി. പ്രധാനമന്ത്രിയുടെ പാക്കേജ് അസം, അരുണാചല്‍പ്രദേശ്, മണിപ്പൂര്‍, നാഗാലാന്‍ഡ് സംസ്ഥാനങ്ങള്‍ വീതിച്ചെടുക്കും. ഓരോ സംസ്ഥാനത്തിനും ലഭിക്കേണ്ട വിഹിതം പിന്നീട് പ്രഖ്യാപിക്കുമെന്നു ശര്‍മ പറഞ്ഞു. ദുരിതാശ്വാസത്തിനും പുനരധിവാസത്തിനുമാണ് തുക ഉപയോഗിക്കുക.ബ്രഹ്മപുത്ര നദിയെക്കുറിച്ചും പ്രളയക്കെടുതിയില്‍ അതിനുള്ള പങ്കും പഠിക്കാന്‍ ഗവേഷണ പദ്ധതിക്കായി 100 കോടി വേറെയും പ്രഖ്യാപിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക