|    Sep 19 Wed, 2018 6:32 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രളയക്കെടുതി: പുനരധിവാസത്തിന് മാസ്റ്റര്‍പ്ലാനും ടാസ്‌ക് ഫോഴ്‌സും വേണം

Published : 14th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാനുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കാന്‍ സമഗ്രമായ മാസ്റ്റര്‍പ്ലാനും നടപ്പാക്കാന്‍ ടാസ്‌ക്‌ഫോഴ്‌സും രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്കു കത്തു നല്‍കി. ജനങ്ങളുടെ ഊര്‍ജസ്വലമായ രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനവും നടക്കുന്നുണ്ടെങ്കിലും സര്‍ക്കാരിന്റെ സമഗ്രമായ പദ്ധതിയിലൂടെ മാത്രമേ അതീവ ഗുരുതരമായ സാഹചര്യത്തെ മറികടക്കാനാവൂ എന്ന് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി. വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായ ഇടുക്കി, കോട്ടയം ജില്ലകളിലെ വിവിധ പ്രദേശങ്ങള്‍ യുഡിഎഫ് നേതാക്കളോടും ജനപ്രതിനിധികളോടുമൊപ്പം സന്ദര്‍ശിച്ച ശേഷം പുനരധിവാസ പ്രവര്‍ത്തനത്തിനുള്ള രൂപരേഖ ഉമ്മന്‍ചാണ്ടി സമര്‍പ്പിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss