|    Sep 23 Sun, 2018 3:02 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രളയക്കെടുതി നേരിടാന്‍ ആശ്വാസ് ലോട്ടറിയും

Published : 25th August 2018 | Posted By: kasim kzm

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ നിന്ന് കേരളത്തെ രക്ഷപ്പെടുത്താന്‍ ധനസമാഹരണത്തിനായി പ്രത്യേക ലോട്ടറി ആരംഭിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ആശ്വാസ് എന്ന് പേരിട്ടിരിക്കുന്ന ലോട്ടറിയിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അധിക ധനസമാഹരണം നടത്തും. 250 രൂപയായിരിക്കും ടിക്കറ്റ് വില. ഒക്ടോബര് 3ന് നറുക്കെടുക്കും.
യുഎഇ സഹായം: സിപിഎം രാഷ്ട്രീയ മുതലെടുപ്പിനെന്ന് ശ്രീധരന്‍ പിള്ള
കോഴിക്കോട്: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിന് യുഎഇ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച തുക സ്വീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ തടസ്സം നില്‍ക്കുന്നത് ആര്‍എസ്എസിന്റെ ഇടപെടല്‍മൂലമാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന അടുത്തകാലത്ത് കേട്ട ഏറ്റവും വലിയ നുണയാണെന്ന്് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍പിള്ള.
തുക പ്രഖ്യാപിച്ചില്ലെന്ന് ഇന്ത്യയിലെ യുഎഇ അംബാസഡര്‍ തന്നെ പറഞ്ഞ സാഹചര്യത്തില്‍ ധാര്‍മികത ഉണ്ടെങ്കില്‍ ആര്‍എസ്എസിനെതിരായ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയാന്‍ കോടിയേരി തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss