|    Sep 26 Wed, 2018 7:56 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: എസ്ഡിപിഐ

Published : 15th August 2018 | Posted By: kasim kzm

കോഴിക്കോട്: 38 പേരുടെ മരണത്തിനും 8000 കോടി രൂപയിലധികം നാശനഷ്ടങ്ങളും ഉണ്ടായ പ്രളയക്കെടുതി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു. 100 കോടി മാത്രം അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം തികച്ചും അപര്യാപ്തവും കേരളത്തെ അപമാനിക്കുന്നതിന് തുല്യവുമാണ്.
പ്രളയബാധിതര്‍ക്ക് അടിയന്തര സഹായമായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സംഖ്യ നാമമാത്രമാണ്. ദുരിതബാധിതര്‍ക്കുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങരുത്. കൃത്യമായ രേഖകള്‍ ഇല്ലാത്ത ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും മുന്‍കരുതലുകളെടുക്കണം. മുന്നറിയിപ്പില്ലാതെ ബാണാസുര ഡാം തുറന്നുവിട്ടതാണ് വയനാട് ജില്ലയിലെ ദുരന്തത്തിന് മുഖ്യ കാരണമായത്. നിരുത്തരവാദപരമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു.
ഇന്ന് പഞ്ചായത്ത് തലങ്ങളില്‍ നടക്കുന്ന സ്വാതന്ത്ര്യദിന കാവലാള്‍ ജാഥയില്‍ ദുരിതബാധിത പ്രദേശങ്ങളെ ഒഴിവാക്കും. കോഴിക്കോട് ഓഫിസില്‍ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ദേശീയ പതാക ഉയര്‍ത്തും. സെക്രട്ടേറിയറ്റ് യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, ജനറല്‍ സെക്രട്ടറിമാരായ റോയി അറയ്ക്കല്‍, പി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, തുളസീധരന്‍ പള്ളിക്കല്‍, സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, കെ എസ് ഷാന്‍, മുസ്തഫ കൊമ്മേരി, ഖജാഞ്ചി അജ്മല്‍ ഇസ്മാഈല്‍, പി പി മൊയ്തീന്‍കുഞ്ഞ്, ഇ എസ് ഖാജാ ഹുസയ്ന്‍, പി കെ ഉസ്മാന്‍, ജലീല്‍ നീലാമ്പ്ര സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss