|    May 24 Wed, 2017 11:22 pm
FLASH NEWS

പ്രളയക്കെടുതി: തമിഴ്‌നാട്ടില്‍ മരണം 55 ആയി

Published : 14th November 2015 | Posted By: SMR

ചെന്നൈ: തമിഴ്‌നാട്ടില്‍ പ്രളയക്കെടുതിയില്‍ ഏഴു പേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 55 ആയി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുകയാണ്. മഴ മൂലം റെയില്‍-റോഡ് ഗതാഗതം താറുമാറായി. ചെന്നൈ, വെല്ലൂര്‍, തിരുവള്ളൂര്‍, കാഞ്ചീപുരം എന്നീ ജില്ലകളിലടക്കം സ്‌കൂളുകളും കോളജുകളും അടഞ്ഞുകിടക്കുകയാണ്. ചെന്നൈയില്‍ റോഡുകളില്‍ വെള്ളം ഉയര്‍ന്നതിനാല്‍ ബസ് ഗതാഗതം സ്തംഭിച്ചു. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ദക്ഷിണ ആന്തമാന്‍ കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം മൂലം കനത്ത മഴയാണ് പ്രതീക്ഷിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day