|    Dec 13 Thu, 2018 12:12 am
FLASH NEWS

പ്രളയക്കെടുതിയില്‍ രക്ഷകരായ ആര്‍ജി റെസ്‌ക്യൂ ടീമിന് സ്‌നേഹാദരം

Published : 8th September 2018 | Posted By: kasim kzm

കണ്ണൂര്‍: പ്രളയക്കെടുതിയില്‍ ജീവന്‍ പണയംവച്ച് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട ജില്ലയിലെ ആര്‍ജി റെസ്‌ക്യൂ ടീം അംഗങ്ങളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു.
രക്ഷാപ്രവര്‍ത്തനത്തിലും സേവനപ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ട 100ഓളം അംഗങ്ങളെയാണ് ആദരിച്ചത്. സ്‌റ്റേഡിയം കോര്‍ണറില്‍ നടന്ന സ്വീകരണ പരിപാടി എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രളയവുമായി ബന്ധപ്പെട്ട് നടത്തിയ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഇത്രയധികം അഭിനന്ദനങ്ങള്‍ ലഭിച്ച പാര്‍ട്ടി വേറെയുണ്ടാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
പല പ്രവര്‍ത്തകരും മരണത്തെ മുഖാമുഖം കണ്ടാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പിന്നീട് ശുചീകരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പല പ്രവര്‍ത്തകരും എലിപ്പനിയും ഡെങ്കിപ്പനിയും ബാധിച്ച് ചികില്‍സയിലാണ്.
സര്‍ക്കാരിന്റെ ഹെല്‍പ് ഡെസ്‌കുകളിലേക്ക് ഫോണ്‍വിളിച്ചിട്ട് എടുക്കാതിരുന്നപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അമേരിക്കയില്‍ നിന്നുമൊക്കെ നിരവധി പേര്‍ എസ്ഡിപിഐ പ്രവര്‍ത്തകരെയാണ് വിളിച്ചുകൊണ്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട് അധ്യക്ഷത വഹിച്ചു.
സംസ്ഥാന സമിതിയംഗം സുഫീറ അലി, ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ്, വൈസ് പ്രസിഡന്റുമാരായ എ സി ജലാലുദ്ദീന്‍, സി കെ ഉമര്‍ മാസ്റ്റര്‍, പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി സി എം നസീര്‍, എ ഫൈസല്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss