|    Nov 17 Sat, 2018 4:17 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പ്രളയം: സൗജന്യകോളും ഡാറ്റയും നല്‍കി ടെലികോം കമ്പനികള്‍

Published : 18th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കനത്ത മഴയും പ്രളയവും നേരിടുന്ന കേരളത്തില്‍ സൗജന്യ സേവനങ്ങളുമായി ടെലികോം കമ്പനികള്‍. ബിഎസ്എന്‍എല്‍, ജിയോ, എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ തുടങ്ങിയ കമ്പനികള്‍ സൗജന്യ ഡാറ്റയും കോളുകളും നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. ബിഎസ്എന്‍എല്‍ എല്ലാ ദിവസവും 20 മിനിറ്റ് സൗജന്യ കോളുകളും ഏഴുദിവസത്തേക്ക് സൗജന്യ ഡാറ്റയും എസ്എംഎസ് സേവനവുമാണ് വാഗ്ദാനം ചെയ്തത്. ബിഎസ്എന്‍എല്ലിനു പുറമെയുള്ള നെറ്റ്‌വര്‍ക്കുകളിലേക്കും വിളിക്കാവുന്നതാണ് ഓഫര്‍.
ഐഡിയ 10 രൂപയുടെ സംസാരസമയവും ഒരു ജിബി ഡാറ്റയുമാണു നല്‍കുക. ഇതിനായി 150*150# ഡയല്‍ ചെയ്യണം. ഏഴു ദിവസത്തേക്കാണ് കാലാവധി. വോഡഫോണ്‍ 30 രൂപയുടെ സംസാരസമയവും ഒരു ജിബി ഡാറ്റയുമാണു നല്‍കുന്നത്. സേവനം ലഭിക്കുന്നതിന് 144ലേക്ക് ക്രെഡിറ്റ് എന്ന് എസ്എംഎസ് അയക്കുകയോ *130*1# ഡയല്‍ ചെയ്യുകയോ വേണം. ഒരാഴ്ചത്തേക്ക് പരിധിയില്ലാത്ത കോളുകളും ഡാറ്റ ഉപയോഗവുമാണ് ജിയോ നല്‍കുന്നത്. എയര്‍ടെല്‍ 30 രൂപയുടെ സംസാരസമയം സൗജന്യമായി നല്‍കും. ഇതോടൊപ്പം ഒരു ജിബി ഡാറ്റയും സൗജന്യമാണ്. ഏഴു ദിവസത്തെ കാലാവധിയാണ് എയര്‍ടെലും വാഗ്ദാനം ചെയ്യുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss